Latest News

കാഞ്ഞങ്ങാട് ട്രാന്‍സ്‌ജെന്ററിനൊപ്പം നാടുവിട്ട വീട്ടമ്മ പെണ്‍വാണിഭ സംഘത്തില്‍ എത്തിപ്പെട്ടു എന്നു സംശയം

2018-06-07 02:29:27am |

കാഞ്ഞങ്ങാട് : മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് 12 പവന്‍ സ്വര്‍ണാഭരണവും അഞ്ചുലക്ഷം രൂപയുമായി ഒളിച്ചോടിയ വീട്ടമ്മയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. മേയ് 21നാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമ ആവിക്കരയിലെ എന്‍.കെ. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സന്തോഷിന്റെ ഭാര്യ യോഗിത (34) അപ്രത്യക്ഷയായത്. യോഗിതയെ ജംഷീര്‍ മുഖേന പെണ്‍വാണിഭ സംഘത്തില്‍ എത്തിച്ചിട്ടുണ്ടാകുമോ എന്ന സംശയവും പോലീസിനുണ്ട്.

യോഗിതയെ കാണാതായി 16 ദിവസം കഴിഞ്ഞിട്ടും ഒരു തുമ്പു പോലും കണ്ടെത്താനാകാത്തതാണ് യോഗിത പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തിന് കാരണം. ബി.പി പരിശോധിക്കാനാണെന്നും പറഞ്ഞാണ് 10 വയസുള്ള മകളെ അമ്മയുടെയും സഹോദരന്റെയും കൂടെ നിര്‍ത്തി പണവും സ്വര്‍ണാഭരണവും എടുത്താണ് യോഗിത വീട്ടില്‍ നിന്നും ഇറങ്ങിയത്. സന്തോഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും യാതൊരു തുമ്പും കണ്ടെത്താനായിട്ടില്ല.

അന്വേഷണത്തില്‍ യോഗിത സ്‌ത്രൈണസ്വഭാവമുള്ള ജംഷീര്‍ എന്ന യുവാവിനോടൊപ്പമാണ് പോയതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. വരാന്‍ വൈകിയതിനെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്സ് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച 12 പവനും 5 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായത്. മിക്ക സമയത്തും ജംഷീര്‍ യോഗിതയുടെ ക്വാര്‍ട്ടേഴ്സില്‍ ഉണ്ടാകാറുണ്ട്. പോലീസ് സൈബര്‍സെല്‍ വഴി മൊബൈല്‍ ഫോണ്‍ 21ന് ഉച്ചവരെ ബേക്കല്‍ പള്ളിക്കര ടവറില്‍ ആയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. കര്‍ണാടക സ്വദേശിനിയായ യോഗിതക്ക് ഗുജറാത്തില്‍ അടുത്ത ബന്ധുക്കളുണ്ട്. അവിടെ പോയിട്ടുണ്ടാകാമെന്ന സംശയത്തില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.