Latest News

മണിക്കൂറുകൾക്ക് മുൻപ് മകളുമായി സംസാരിച്ചു; തനിച്ചു താമസിക്കുന്ന മാതാവ് ചോരവാര്‍ന്നു മരിച്ചനിലയില്‍: വയോധിക മരിച്ച സംഭവത്തില്‍ ദുരൂഹ

2018-06-10 04:16:00pm |

കോഴിക്കോട് അരക്കിണറില്‍ വീടിനുള്ളില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലുപറമ്പ് വീട്ടില്‍ ആമിനയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഇവര്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. മരിച്ചനിലയില്‍ കണ്ടെത്തുന്നതിനു മണിക്കുറുകള്‍ക്കു മുമ്പ് ആമിനയോടു മകള്‍ ഫോണില്‍ സംസാരിച്ചിരുന്നു.

മൂന്നു മണിയോടെ പേരക്കുട്ടി എത്തി വിളിക്കുമ്പോള്‍ രക്തം വാര്‍ന്നനിലയില്‍ ആമിനയെ കാണുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു. ശരീരത്തന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. ഇതു മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. തലയ്‌ക്കേറ്റ ക്ഷതമാണു മരണ കാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രഥമിക നിഗമനം.