Latest News

ക്ഷേത്രദര്‍ശനം കഴിഞ്ഞു വരുമ്പോള്‍ പാമ്പു കടിയേറ്റു, ആശുപത്രിയിലേയ്ക്കു പോകും വഴി വാഹനം അപകടത്തില്‍ പെട്ടു: തിരുവനന്തപുരത്ത് കോളേജ് പ്രിന്‍സിപ്പാളിന് സംഭവിച്ചത്

2018-06-13 02:36:43am |

തിരുവനന്തപുരം: ക്ഷേത്രദര്‍ശനം നടത്തി മടങ്ങി വീട്ടിലേക്ക് മടങ്ങവെ കാലില്‍ പാമ്പ് കടിയേറ്റു. ആക്കുളം ബ്രീസ്ഗാര്‍ഡനില്‍ ഷൈജൂ എസ് തരകനാണ് പുലര്‍ച്ചെ പാമ്പുകടിയേറ്റത്. മങ്ങിയവെട്ടത്തില്‍ പാമ്പിനെ വ്യക്തായി കണ്ടില്ല. എന്നാല്‍ കാലില്‍ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സക്കായി ഷൈജു സ്വന്തം കാര്‍ ഓടിച്ച് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് പാഞ്ഞു. നിര്‍ഭാഗ്യവശാല്‍ പൊതുമരാമത്ത് വകുപ്പ് കുഴിച്ച ഓടയില്‍ കാര്‍ അകപ്പെട്ടു.

ഇതേ തുടര്‍ന്ന് നെഞ്ചിലും സാരമായി പരുക്കേറ്റു. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരോടു പാമ്പ്കടിയേറ്റ സംഭവം പറഞ്ഞു. നാട്ടുകാര്‍ ഷൈജുവിനെ മറ്റൊരു വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരം എഴുത്തച്ഛന്‍ ഫാര്‍മസികോളജിലെ പ്രിന്‍സിപ്പലാണ് പാമ്പുകടിയേറ്റ ബൈജു എസ്. തരന്‍.