Latest News

ആയിരക്കണക്കിന് ഇന്ത്യന്‍ ദമ്പതിമാര്‍ കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്യുന്നവര്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

2017-04-18 02:31:47am |

ഹൈദരാബാദ് സ്വദേശിയായ ടെക്കി ഭാര്യയ്‌ക്കൊപ്പമുള്ള കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്തുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പുറലോകം കേട്ടത്. ഇയാള്‍ ലൈവ് സ്ട്രീം ചെയ്ത വീഡിയോ തൃശൂര്‍ സ്വദേശിയിലൂടെ അശ്ലീല വെബ്‌സൈറ്റില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പണത്തിന് വേണ്ടി സ്വന്തം കിടപ്പറ രംഗങ്ങള്‍ ലൈവ് സ്ട്രീം ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഇന്ത്യയില്‍ കുറഞ്ഞത് 2000 ദമ്പതിമാരെങ്കിലും കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്യുന്നവരാണെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അശ്ലീല വെബ്‌സൈറ്റുകളിലേക്കാണ് ദമ്പതിമാരുടെ കിടപ്പറ രംഗങ്ങള്‍ തത്സമയം എത്തുന്നത്. ഹൈദരാബാദ് സംഭവത്തില്‍ ഭാര്യ അറിയാതെയാണ് അയാള്‍ കിടപ്പറ രംഗം പുറത്ത് വിട്ടതെങ്കില്‍ പണത്തിന് വേണ്ടി ചെയ്യുന്ന ദമ്പതികളില്‍ ഭൂരിപക്ഷവും രണ്ട് പേരും അറിഞ്ഞു കൊണ്ടാണ് ലൈവ് സ്ട്രീം ചെയ്യുന്നത്.

കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്യുന്ന ദമ്പതിമാര്‍ക്ക് ഒരു ദിവസം 35000 രൂപ മുതല്‍ 60000 രൂപ വരെ ലഭിക്കുന്നുണ്ട്. നവദമ്പതികളുടെ കിടപ്പറ രംഗത്തിന് ഒരു ലക്ഷം രൂപ വരെ കിട്ടും. ഇന്ത്യന്‍ ദമ്പതികളുടെ കിടപ്പറ രംഗങ്ങള്‍ക്ക് പോണ്‍ വെബ്‌സൈറ്റുകളില്‍ ഡിമാന്‍ഡ് വര്‍ധിച്ചതാണ് കൂടുതല്‍ പേര്‍ കിടപ്പറ രംഗം വില്‍ക്കാന്‍ തയ്യാറാകുന്നതിന്റെ കാരണം.