വിദ്യാര്‍ത്ഥിനികളുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു: പ്രിന്‍സിപ്പാളും സഹോദരനും പിടിയില്‍

2018-07-07 04:45:42am |

യുപി: വിദ്യാര്‍ത്ഥിനികളുടെ ശുചിമുറിയില്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രിന്‍സിപ്പളും സഹോദരനും രണ്ട് അധ്യാപകരും പിടിയില്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ജിലെ സ്‌കൂളിലാണ് സംഭവം നടന്നത്. പരാതിയുമായി വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ എത്തിയതോടെയാണ് പ്രിന്‍സിപ്പാളും സംഘവും കുടുങ്ങിയത്.

കഴിഞ്ഞ ആറു മാസമായി ശുചിമുറിയില്‍ ക്യാമറ പ്രവര്‍ത്തിക്കുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രിന്‍സിപ്പളിന്റെ സഹോദരനാണ് ഇത് സ്ഥാപിച്ചത്. ഇതിനേക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നെന്ന് രണ്ട് അധ്യാപകര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എന്നാല്‍ കുറ്റം സമ്മതിക്കാന്‍ പ്രിന്‍സിപ്പള്‍ തയ്യാറായിട്ടില്ല.

വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനും, മാനനഷ്ടം വരുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തു. പോക്‌സോ നിയമപ്രകാരം നാലു പേരെയും അറസ്റ്റ് ചെയ്തു.