Latest News

കുരിശുനാട്ടിയത് മതസംഘടനയുടെ മറവില്‍ ; സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാഗ്രൂപ്പ് കയ്യേറാന്‍ ആളെ കൂട്ടിയത് കണ്ണൂരില്‍ നിന്നും തൃശൂരില്‍ നിന്നും

2017-04-21 02:50:47am |

ഇടുക്കി: മൂന്നാര്‍ പാപ്പാത്തിച്ചോലമേട്ടില്‍ മതസംഘടനയുടെ പേരില്‍ െകെയേറ്റം നടത്തിയത് ഇവിടുത്തെ പ്രധാന െകെയേറ്റക്കാര്‍ തന്നെ. ഇതുസംബന്ധിച്ചു നേരത്തേ റവന്യു അധികൃതര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാഗ്രൂപ്പിന്റെ പേരിലായിരുന്നു െകെയേറ്റം. ആയിരമേക്കര്‍ വരുന്ന പാപ്പാത്തിച്ചോലമേട്ടില്‍ വെള്ളുക്കുന്നേല്‍ ടോം സ്‌കറിയയുടെ നേതൃത്വത്തിലാണു െകെയേറ്റം നടന്നതെന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കുരിശുപൊളിച്ചുള്ള ഒഴിപ്പിക്കല്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന വാദം തള്ളുന്നതാണ് ഈ റിപ്പോര്‍ട്ട്. ഏറ്റവും വലിയ െകെയേറ്റക്കാരനായ ജിമ്മി സ്‌കറിയായുടെ സഹോദരനാണ് ടോമെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞമാസം പതിനേഴിനാണു റിപ്പോര്‍ട്ട് നല്‍കിയത്. മൂന്നാറിലെ െകെയേറ്റക്കാരെ സംബന്ധിച്ച് സര്‍ക്കാരിന് ആഭ്യന്തര വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി 2013 ല്‍ നല്‍കിയ പട്ടികയിലും വെള്ളുക്കുന്നേല്‍ സ്‌കറിയായും മക്കളും െകെയേറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഇടുക്കിയില്‍ വന്‍ തോതില്‍ െകെയേറ്റം നടക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്‌കറിയായും മക്കളും സര്‍ക്കാര്‍ഭൂമി െകെയേറിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. കണ്ണൂരില്‍നിന്നും തൃശൂരില്‍നിന്നുമാണ് ഇവിടെ വിശ്വാസികളെ കൊണ്ടു വന്നിരുന്നത്. സ്പിരിച്വല്‍ ടൂറിസത്തിന്റെ പേരിലായിരുന്നു െകെയേറ്റം. രാത്രിയില്‍ ഇവിടെ മദ്യപാനമുള്‍പ്പെടെ നടക്കുന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

സി.പി.എമ്മിന്റെ എതിര്‍പ്പിനിടെയാണു വി.എസ്. അച്യുതാനന്ദന്റെ ദൗത്യസംഘത്തിനു സമാനമായ രീതിയില്‍ വന്‍ പോലീസ് സന്നാഹവുമായി ഒഴിപ്പിച്ചത്. അതീവരഹസ്യമായി തീരുമാനമെടുത്തശേഷം പുലര്‍ച്ചെയെത്തി കുരിശുള്‍പ്പെടെയുള്ളവ പൊളിച്ചു നീക്കുകയായിരുന്നു. സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമായിരുന്നു നടപടി. ആയിരമേക്കര്‍ സര്‍ക്കാര്‍ഭൂമി െകെയേറാനുള്ള നീക്കമാണ് റവന്യു സംഘം തകര്‍ത്തത്. സ്പിരിച്വല്‍ ടൂറിസത്തിന്റെ മറവിലായിരുന്നു കുരിശടി സ്ഥാപിച്ചത്. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന പ്രാര്‍ഥനാ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു െകെയേറിയത്.