Latest News

ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നു പ്രതിഭാഗം വക്കില്‍, ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മിസ്റ്റര്‍ ഏഷ്യക്ക് ജാമ്യം

2018-09-14 12:51:55am |

കോട്ടയം: യുവതിയെ ഹോട്ടല്‍ മുറിയില്‍ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന മുന്‍ മിസ്റ്റര്‍ ഏഷ്യ മുരളി കുമാറിന് ജാമ്യം. കോട്ടയം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അന്യോഷണം പൂര്‍ത്തിയാകുന്നതുവരെ കോട്ടയം വെസ്റ്റ് പോലീസ് അതിര്‍ത്തി കടക്കരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

ആരോ സ്‌പ്രേ അടിച്ച് ബോധം കെടുത്തിയതാണെന്നും മുരളിചേട്ടനാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞന്നെുള്ള ഡോക്ടറുടെ മൊഴിയും. ഇരുവരൂടെയും ഫോണ്‍സംഭാഷണങ്ങളും സന്ദേശങ്ങളും കോടതി പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും പ്രതിഭാഗം വക്കില്‍ കോടതിയില്‍ വാദിച്ചു.

കേസിന്റെ ചാര്‍ജ് ഷീറ്റ് ഇതുവരെ കോടതിയില്‍ ഹാജരാക്കിട്ടില്ല ഇതിനുശേഷം മാത്രമെ ഇനിയുള്ള വിചാരണ നടപടികള്‍ പൂര്‍ത്തിയാകുകയുള്ളു. കോട്ടയം ബാര്‍ അസോസിയേഷനിലെ അഡ്വ: സി.എസ് അജയനാണ് മുരളി കുമാറിനുവേണ്ടി ഹാജരായത്.

ജാമ്യം ലഭിച്ചതോടെ മുന്‍ മിസ്റ്റര്‍ ഏഷ്യക്ക് വ്യായമങ്ങളും ചിട്ടയായ ഭക്ഷണക്രമങ്ങളും തുടരാം. അറസ്റ്റിലായതോടെ മുന്‍ മിസ്റ്റര്‍ ഏഷ്യയുടെ ഭക്ഷണക്രമങ്ങളും വ്യായാമങ്ങളും തെറ്റിയിരുന്നു.