Latest News

എപ്പോഴും അങ്ങനെ തന്നെ പക്ഷെ, ആദ്യ തവണ അത് മഹത്തരമാണ്..: പൃഥ്വി ഷായെ ഏറ്റെടുത്ത ഡ്യൂറെക്‌സിന്റെ പരസ്യം വൈറലാകുന്നു

2018-10-05 03:08:09am |

രാജ്‌കോട്ട്: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടി സച്ചിനു പിന്‍ഗാമി ആയ പതിനെട്ടുകാരന്‍ പൃഥ്വി ഷായ്ക്ക് അഭിനന്ദനപ്രവാഹമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ കന്നി സെഞ്ചുറി കുറിച്ച ഷായെ ക്രിക്കറ്റ് ലോകവും, സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു. എല്ലാത്തിനും പുറമെ ഇപ്പോഴിതാ പരസ്യലോകവും താരത്തെ ഏറ്റെടുത്തിരിക്കുകയാണ്.

പൃഥ്വി ഷായെ അഭിനന്ദിച്ച് ഡ്യൂറെക്‌സ് കോണ്ടം പുറത്തുവിട്ടൊരു ട്വീറ്റാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. ഷോ മസ്റ്റ് ഗോ ഓണ്‍ എന്നു തുടങ്ങുന്ന ട്വീറ്റിില്‍ ആദ്യത്തേതാകുമ്പോള്‍ എപ്പോഴും അത് വിശിഷ്ടമാണെന്നും ഡ്യൂറെക്‌സ് അവരുടെ ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തത്. 99 പന്തില്‍ സെഞ്ചുറി അടിച്ച ഷാ 154 പന്തില്‍ 134 റണ്‍സെടുത്താണ് പുറത്തായത്.