മത്സ്യത്തൊഴിലാളിയെ വാടകവീട്ടില്‍ തലയ്ക്കടിച്ച് കൊന്ന സംഭവം: കൃത്യം നടത്തിയത് ഭാര്യയും കാമുകനും ചേര്‍ന്ന് ; കൊലപ്പെടുത്തി ഇറങ്ങിയോടിയ ആളെ മൂത്തകുട്ടി ഇരുട്ടില്‍ കണ്ടു

താനൂര്‍(മലപ്പുറം): മത്സ്യത്തൊഴിലാളിയായ യുവാവിനെ വാടക വീട്ടില്‍ വെച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ സൗജത്തും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സൗജത്തിന്റെ സുഹൃത്തിനായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദിനെയാണ്(40) തലക്ക് അടിയുമേറ്റ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാത്രി 12നും ഒന്നരക്കുമിടയിലാണ് സംഭവം നടന്നത്.
പുലര്‍ച്ചെ രണ്ടു മണിയോടെ സൗജത്ത് തന്നെ അടുത്ത വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ വീടിന്റെ സിറ്റ്ഔട്ടില്‍ സവാദ് രക്തത്തില്‍ക്കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തലയ്ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം. ഭാര്യ സൗജത്തിന്റെ അവിഹിത ബന്ധമാണ് കാരണമെന്നാണ് സൂചന.
തിരുന്നെല്ലി അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വട്ടേഴ്സില്‍ രണ്ടു വര്‍ഷത്തോളമായി സവാദും ഭാര്യയും മക്കളും ഇവിടെ താമസം തുടങ്ങിയിട്ട്. രാത്രി വൈദ്യുതി പോയത് കാരണം സവാദും മൂത്ത കുട്ടിയും വരാന്തയിലാണ് കിടന്നിരുന്നത്. ഗ്രില്‍ ഉറപ്പിച്ച വരാന്തയുടെ വാതില്‍ പൂട്ടിയാണ് കിടന്നത്. കുട്ടിയുടെ മുഖത്തേക്ക് രക്തം തെറിച്ചപ്പോള്‍ കുട്ടി ഞെട്ടിയുണരുകയായിരുന്നു. അപ്പോള്‍ കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ ഓടിപ്പോകുന്നത് കണ്ടെന്ന് കുഞ്ഞ് പോലിസിന് മൊഴി നല്കി. കഴുത്ത് മുറിഞ്ഞ നിലയിലും കഴുത്തിന് താഴെ നീളത്തില്‍ വരഞ്ഞ മുറികളും കാണപ്പെട്ടു. നെറ്റിയില്‍ മരകഷ്ണമോ മറ്റ് ആയുധമോ ഉപയോഗിച്ച് അടിച്ചതിന്റെ മുറിവും കണുന്നുണ്ട്. അടിയുടെ ശക്തിയില്‍ നെറ്റിയിലെ എല്ലിന് പൊട്ടല്‍ ഉണ്ട്. നെറ്റിയിലെ പരുക്കായിരിക്കാം മരണകാരണമെന്നാണ് പോലിസിന്റെ സംശയം.
സംഭവം അറിഞ്ഞപ്പോള്‍ ക്വട്ടേഴ്സും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു .മത്സ്യത്തൊഴിലാളിയായ സവാദ് മറ്റു ജോലികളും ചെയ്തിരുന്നു. സംഭവം നടക്കുന്നതിന്റെ തലേന്നും സവാദ് കടലില്‍ പോയിരുന്നു. പൗറകത്ത് കമ്മുവിന്റെയും ഉമ്മാച്ചുമ്മയുടെയും മകനാണ്. ഭാര്യ സൗജത്ത്. മക്കള്‍ ഷര്‍ജ ഷെറി, സാജദ്, ഷംസ ഷെറി, സജല ഷെറി. സഹോദരങ്ങള്‍ യാഹു, അഷറഫ്, സഫിയ, സമ്മദ്, സുലൈഖ, റാഫി, അലിമോന്, നസീമ, യൂനസ്, ഫാസില. ജില്ലാ പോലീസ് സൂപ്രണ്ട് പ്രദീഷ് കുമാര്‍ ഐ.പി.എസ്,തിരൂര്‍ ഡി.വൈ.എസ്.പി.ബിജു ഭാസ്ക്കര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.സി.ഐ.എം.ഐ.ഷാജി, എസ്.ഐ.നവീന്‍ ഷാജി, വാരീജാക്ഷന്‍, നവീന്‍ എന്നിവരുടെ നേതൃത്തത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി.
ഫോറന്‍സിക്ക് സൈന്റ്ഫിക്കേഷന് ഉദ്യേഗസ്ഥരായ ബി.ദിനേഷ്, സന്തോഷ്, വിരലടയാള വിദഗ്ദര്‍, മലപ്പുറം ഡോഗ് സ്കോഡിലെ പോലീസ് നായ റിഗോയും സ്ഥലത്ത് എത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം അഞ്ചുടി മുഹിയുദ്ദീന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.