ബാലുവും ജാനിയും ഇനി കൂടെയില്ലെന്ന് ലക്ഷ്മിയെ അറിയിച്ചുവെന്ന് കുടുംബ സുഹൃത്ത് സ്റ്റീഫന്‍ ദേവസി

2018-10-09 02:47:52am |

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. വെന്റിലേറ്റര്‍ സഹായം മാറ്റിയ ലക്ഷ്മി സ്വയം ശ്വസിച്ച് തുടങ്ങി. ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചുവെന്നും കുടുംബ സുഹൃത്ത് കൂടിയായ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചു.

ലക്ഷ്മിക്ക് സംസാരിക്കാന്‍ സാധിക്കുമെന്നാണ് തോന്നുന്നത്. ഇവരുടെ അമ്മ ബാലുവിന്റേയും ജാനിയുടേയും കാര്യം ലക്ഷ്മിയോട് സംസാരിച്ചു. ലക്ഷ്മി കടുത്ത ദേവനയിലൂടെയാകും ഇപ്പോള്‍ കടന്നു പോകുന്നത്. ഭാഗ്യവശാല്‍ അവരുടെ നില മെച്ചപ്പെട്ടു വരുന്നു. ജീവിതം പിടിച്ചു നിര്‍ത്താനും കരുത്തോടെ നില്‍ക്കാനും ലക്ഷ്മിക്ക് ശക്തി ലഭിക്കാന്‍ നമുക്ക് എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം-സ്റ്റീഫന്‍ ദേവസി പറഞ്ഞു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മിയെ ബാലഭാസ്‌കറും മകള്‍ ജാനിയും മരിച്ച വിവരം അറിയിച്ചിരുന്നില്ല. കഴിഞ്ഞ മാസം 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ബാലുവും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.