ടെസ്സിന്റെ "മീടു" വെളിപ്പെടുത്തലില്‍ ഒതുങ്ങില്ല; മുകേഷിനെതിരെ കൂടുതല്‍ ആരോപണം

2018-10-10 03:06:46am |

കൊല്ലം: നടനും എംഎല്‍എയുമായ മുകേഷിനെതിരായ മീടു വെളിപ്പെടുത്തല്‍ ഒരെണ്ണത്തില്‍ ഒതുങ്ങില്ലെന്ന സൂചന നല്‍കി മാധ്യമപ്രവര്‍ത്തകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇന്നലെ സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തക മുകേഷിനെതിരെ മീടുവിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായി കഴിഞ്ഞു. കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫാണ് ട്വിറ്ററിലൂടെ മുകേഷിനെതിരെ ആരോപണമുന്നയിച്ചത്. ഇതിനു പിന്നാലെയാണ് മുകേഷിനെതിരെ ഇതിനു മുന്‍പും ആരോപണമുണ്ടായിട്ടെന്ന് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ്.

uploads/news/2018/10/255578/mukesh-1.jpg

19 വര്‍ഷം മുന്‍പ് ഒരു ചാനല്‍ പരിപാടിക്കായി ജോലി ചെയ്യുന്നതിനിടെ മുകേഷ് തന്നെ അദ്ദേഹത്തിന്റെ മുറിയുടെ അടുത്തേയ്ക്ക് മാറ്റാന്‍ ശ്രമിക്കുകയും ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തുവെന്നാണ് ടെസിന്റെ വെളിപ്പെടുത്തല്‍. സംഭവം വിവാദമായെങ്കിലും പെണ്‍കുട്ടിയെ അറിയില്ലെന്ന നിലപാടാണ് മുകേഷിന്റേത്.