Latest News

അയ്യപ്പന്റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുന്നവരോട് ഒരു വാക്ക്; അമ്പലത്തിന് പുറത്തിടുന്ന ചെരുപ്പ് പോലും ദൈവം സംരക്ഷിക്കുമെന്ന് ഉറപ്പില്ല: ലക്ഷ്മി രാജീവ്

2018-11-03 03:24:41am |

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങളാണ് ഉടലെടുത്തത്. ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോള്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതും ഭക്തര്‍ ശക്തമായി എതിര്‍ത്തതും വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

സോഷ്യല്‍ മീഡിയകളിലും ഇത്തരത്തില്‍ വാദപ്രതിവാദങ്ങള്‍ പുരോഗമിച്ചിരുന്നു. എഴുത്തുകാരി ലക്ഷ്മി രാജീവ് കൈക്കൊണ്ട നിലപാടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ് ലക്ഷ്മി രാജീവിന്റെ കുറിപ്പ്. അയ്യപ്പന്റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുന്നവരോട് ഒരു വാക്ക് എന്ന് തുടങ്ങുന്ന കുറിപ്പാണ് വൈറലായിരിക്കുന്നത്. അമ്പലത്തില്‍ പോകുമ്പോള്‍ പുറത്തിടുന്ന ചെരുപ്പ് പോലും ദൈവം സംരക്ഷിക്കുമെന്ന് ഉറപ്പില്ലെന്ന് ലക്ഷ്മി രാജീവ് പരിഹസിക്കുന്നു.

ലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

അയ്യപ്പന്റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുന്നവരോട് ഒരു വാക്ക്.

അമ്പലത്തില്‍ പോകുമ്പോള്‍ പുറത്തിടുന്ന നമ്മുടെ ചെരുപ്പ് സംരക്ഷിക്കാന്‍ നമ്മള്‍ ടോക്കണ്‍ എടുക്കും.

അത് പോലും ദൈവം സംരക്ഷിക്കുമെന്ന് ഉറപ്പില്ല.

?എന്തിനാണ് ഈ കടുംകൈ? ?