Latest News

ആഢംബര വിവാഹത്തിന്റെ ആയുസ്സ് നീണ്ടത് മാസങ്ങള്‍ മാത്രം: തേജ് പ്രതാപും ഐശ്വര്യ റായിയും പിരിയുന്നു

2018-11-03 03:26:49am |

ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും പാര്‍ട്ടി നേതാവുമായ തേജ് പ്രതാപ് യാദവും ഭാര്യ ഐശ്വര്യ റായിയും പിരിയുന്നു. വിവാഹമോചന ഹര്‍ജി പറ്റ്‌ന കോടതിയില്‍ വെള്ളിയാഴ്ച നല്‍കിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Tej Pratap Yadav,  Divorce,  Aishwarya Rai

വലിയ ആര്‍ഭാടമായാണ് തേജ് പ്രതാപിന്റെയും ഐശ്വര്യ റായിയുടെയും വിവാഹം 2018 മേയ് 12 ന് നടന്നത്. ഐശ്വര്യ റായ് ആര്‍ജെഡി നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രിക റായിയുടെ മകളാണ്. ഏതാനും നാളുകളായി ഇരുവരും പിരിയുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അഴിമതി കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന ലാലു പ്രസാദ് യാദവും വിവാഹത്തില്‍ പങ്കെടുക്കാന്‍ പരോളില്‍ ഇറങ്ങിയിരുന്നു.