Latest News

അടിച്ചുതകര്‍ത്ത യഥാര്‍ത്ഥ അയ്യപ്പ വിഗ്രഹത്തിന്റെ ചിത്രം പുറത്ത്; ഇനിയും ചില ചിത്രങ്ങള്‍ വൈകാതെ പുറത്തു വരുമെന്ന് പി.കെ സജീവ്; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

2018-11-04 02:50:58am |

ശബരിമല: അയ്യപ്പ വിഗ്രഹത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഐക്യ മലയരയ മഹാസഭ നേതാവ് പികെ സജീവ്. ശബരിമല ക്ഷേത്രം തീവെച്ച് നശിപ്പിച്ചപ്പോള്‍ അടിച്ചുടച്ച അയ്യപ്പ വിഗ്രഹം എന്ന അടിക്കുറിപ്പ് അച്ചടിച്ച ചിത്രമാണ് സജീവ് പുറത്ത് വിട്ടത്. പലകഷ്ണങ്ങള്‍ കെട്ടിവെച്ച നിലയില്‍ എടുത്ത ചിത്രമായിരുന്നു അത്. ഇടുക്കിയിലുള്ള സാമൂഹ്യ പ്രവര്‍ത്തകനായ എം.ഐ ശശിയാണ് ചിത്രം നല്‍കിയതെന്നാണ് അദ്ദേഹം പറയുന്നത്. 1950ലേതാണ് ചിത്രം ആണിതെന്നും സജീവ് പറയുന്നു.

ഇതിനൊപ്പം മറ്റ് രണ്ട് ക്ഷേത്രങ്ങളുടെ ചിത്രങ്ങളും തീപിടുത്തത്തിന് മുമ്പുള്ള ശബരിമല ക്ഷേത്രത്തിന്റെ ചിത്രങ്ങളും സജീവ് പുറത്ത് വിട്ടിട്ടുണ്ട്. ഈ വിഗ്രഹങ്ങള്‍ പിന്നീട് കാണാതായെന്നും ഇനിയും ചില ചിത്രങ്ങള്‍ വൈകാതെ പുറത്തെത്തുമെനന്ും സജീവ് പറയുന്നു. ശബരിമല തീവെച്ച സംഭവത്തില്‍ ഏറെ പീഡനങ്ങള്‍ നേരിട്ടത് മലയരയ സമൂഹമാണെന്നും ശബരിമല തീവയ്പ്പിന്റെ സത്യാവസ്ഥ പുറത്തു വരേണ്ടതുണ്ടെന്നും സജീവ് പറഞ്ഞു. തീപിടിച്ച ശേഷം വിഗ്രഹം അടിച്ചുടച്ചത് എന്തിനെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ആ റിപ്പോര്‍ട്ട് ഇനിയും പുറത്തു വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.