Latest News

പത്ത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബലാത്സംഗ പരാതി നല്‍കുമെന്ന് യുവതി; യുവാവിനെ ഭീഷണിപ്പെടുത്തിയ യുവതിക്ക് സംഭവിച്ചത്

2018-11-06 05:05:26am |

നോയിഡ: യുവാവിനെതിരെ വ്യാജ പരാതി ഭീഷണി മുഴക്കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്ത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ തന്നെ ബലാത്സംഗം ചെയ്തു എന്ന പരാതി നല്‍കുമെന്നായിരുന്നു യുവതി ഭീഷണിപ്പെടുത്തിയത്. ഗ്രേറ്റര്‍ നോയിഡയിലെ ലക്ഷ്മണ്‍ വാലി വില്ലേജിലാണം സംഭവമുണ്ടായത്.

ഞായറാഴ്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയും യുവാവും ഒരു സമയം പരിചയത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. എന്നാല്‍ ചിലകാരണങ്ങളാല്‍ ഇരുവരും തെറ്റിപ്പിരിയുകയായിരുന്നു. തുടര്‍ന്നാണ് യുവതി തനിക്ക് പത്ത് ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം ബലാത്സംഗ കേസിന് കുടുക്കുമെന്നും യുവാവിനെ ഭീഷണിപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

ഒക്ടോബര്‍ 11നാണ് പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനില്‍ എത്തുന്നത്. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മില്‍ അയച്ച മസേജുകളും പോലീസ് പരിശോധിച്ചു. നിരവധി വകുപ്പുകള്‍ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.