Latest News

അനധീകൃതമായി തോക്ക് വ്യാപാരം നടത്താന്‍ ശ്രമിച്ച ചലച്ചിത്രതാരം അടക്കം നാലുപേര്‍ അറസ്റ്റില്‍

2018-11-06 05:09:55am |

ബെംഗളൂരു: അനധീകൃതമായി തോക്ക് വില്‍പ്പന നടത്താന്‍ ശ്രമിച്ച ചലച്ചിത്ര നടന്‍ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തു. കന്നഡ നടന്‍ ജഗ്വര്‍ ജഗ്ഗു എന്നറിയപ്പെടുന്ന ജഗദീഷ് ഹോസമതയുള്‍പ്പടെ നാലുപേരാണ് കേന്ദ്ര ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ പെട്ടിരിക്കുന്നത്.

പ്രാദേശിക വ്യാപാരിക്ക് അനധീകൃതമായി രണ്ട് പിസ്റ്റലുകളും ഇതിന്റെ 16 വെടിയുണ്ടകളും വില്‍പ്പന നടത്തുന്നതിനിടെയാണ് ഇവര്‍ കുടുങ്ങിയത്. ജഗദീഷ് ഹോസമത (31), മുഹമ്മദ് നിസാം (25), സതീഷ് കുമാര്‍ (44), സയിദ് സമീര്‍ അഹമ്മദേ (32) എന്നിവരാണ് പിടിയിലായത്.

2017ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ എന്ന ചിത്രത്തില്‍ നായകനായെത്തിയ താരമാണ് ജഗദീഷ്. ഇയാളുടെ അമ്മ തന്നെയായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. എന്നാല്‍, ചിത്രം ബോക്‌സോഫീസില്‍ വന്‍ തകര്‍ച്ചയായിരുന്നു ഇതേത്തുടര്‍ന്ന് നടന്‍ വലിയ സാമ്പത്തീക പ്രതിസന്ധിയിലായിരുന്നുവെന്നും സൂചനയുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് ആയുധ വില്‍പ്പന നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.

ബെംഗളൂരു നഗരത്തില്‍ ആയുധമാഫിയയുടെ സാന്നിധ്യം പോലീസിന് വലിയ തലവേദനയാണുണ്ടാക്കിയത്. ഇപ്പോള്‍ പിടികൂടിയവരില്‍ നിന്നും വലിയ ആയുധ ഇടപാടുകാരെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന.