Latest News

വിവസ്‌ത്രയാക്കി കട്ടിലില്‍ കെട്ടിയിട്ടു, നാലുപേര്‍ മാറിമാറി ബലാത്സംഗം ചെയ്തു ; കണ്ണൂരില്‍ സ്കൂള്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ചതും പ്രതികള്‍ക്ക് ​കാഴ്ചവെച്ചതും ഫേസ്‌ബുക്ക്‌ വഴി പരിചയപ്പെട്ട സ്‌ത്രീ

2018-12-06 02:13:22am |

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന്‌ പരാതി. പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയെ പറശ്ശിനികടവിലെ ലോഡ്‌ജില്‍ വെച്ച്‌ രണ്ട്‌ ദിവസമായി നാലുപേര്‍ ചേര്‍ന്ന്‌ ബലാത്സംഗം ചെയ്‌തുവെന്നാണ്‌ പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്‌. പ്രതികളില്‍ മൂന്നു പേര്‍ കസ്‌റ്റഡിയിലായിട്ടുണ്ട്‌. കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്‌ പെണ്‍കുട്ടി. കഴിഞ്ഞമാസം 17 നും 19 നുമാണ്‌ സംഭവം നടന്നത്‌.

വൈകാതെ തന്നെ മുഴുവന്‍ പ്രതികളും പിടിയിലാകുമെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. പെണ്‍കുട്ടിയെ ലോഡ്‌ജില്‍ എത്തിച്ചവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്‌. വനിതാ പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ പ്രാഥമിക അന്വേഷണം നടത്തി വിവരം സ്‌ഥിരീകരിക്കുകയായിരുന്നു. ഇതിന്‌ ശേഷമാണ്‌ പൊലീസ്‌ പ്രതികള്‍ക്കായുള്ള അന്വേഷണം ശക്‌തമാക്കിയത്‌. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ്‌ സൂചന.

ഫേസ്‌ബുക്ക്‌ വഴി പരിചയപ്പെട്ട സ്‌ത്രീയാണ്‌ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ പ്രതികള്‍ക്ക്‌ കാഴ്‌ച്ചവെച്ചതെന്നാണ്‌ പരാതി. പ്രാഥമിക അന്വേഷണത്തില്‍ ഈ സെക്‌സ്റാക്കറ്റിന്റെ കെണിയില്‍ വേറെയും പെണ്‍കുട്ടികള്‍ അകപ്പെട്ടതായി സൂചന ലഭിച്ചിട്ടുണ്ട്‌.

കഴിഞ്ഞ നവംബര്‍ 13 ന്‌ പുതിയതെരുവില്‍ വെച്ച്‌ ഈ സ്‌ത്രീയും ഒരു യുവാവും ചേര്‍ന്ന്‌ പെണ്‍കുട്ടിയെ കാറില്‍ കയറ്റി പറശിനിക്കടവിലെ ഒരു ലോഡ്‌ജില്‍ 401-ാം നമ്പര്‍ മുറിയിലെത്തിക്കുകയും ബലം പ്രയോഗിച്ച്‌ വിവസ്‌ത്രയാക്കുകയും ചെയ്‌തുവെന്നും പരാതിയില്‍ പറയുന്നുണ്ട്‌.

തുടര്‍ന്ന്‌ ഫേസ്‌ബുക്ക്‌ വഴി ചാറ്റ്‌ചെയ്‌തതിന്റെ വീഡിയോ എല്ലാവര്‍ക്കും അയച്ചുകൊടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തി 19 ന്‌ വീണ്ടും ലോഡ്‌ജിലേക്ക്‌ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്ുകയയും പിന്നീട്‌ ഒത്താശചെയ്‌ത സ്‌ത്രീയും യുവാവും ചേര്‍ന്ന്‌ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച്‌ കട്ടിലില്‍ കെട്ടിയിട്ടശേഷം, ഇവര്‍ റൂമിലേക്ക്‌ വിളിച്ചുവരുത്തിയ മറ്റ്‌ പ്രതികള്‍ ചേര്‍ന്ന്‌ മാറിമാറി ബലാല്‍സംഗം ചെയ്‌തുവെന്നുമാണ്‌ പരാതി.പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒത്താശക്കാരിയായ യുവതിയും കസ്‌റ്റഡിയിലാണെന്ന്‌ സൂചനയുണ്ടെങ്കിലും പോലീസ്‌ സ്‌ഥീരീകരിക്കുന്നില്ല.

പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍ക്കും കേസ എടുക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കണ്ടതിനെതുടര്‍ന്ന്‌ സഹോദരനും അമ്മയും ചോദ്യംചെയ്‌തപ്പോഴാണ്‌ വിവരങ്ങള്‍ പുറത്തായത്‌.

പോലീസ്‌ നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ്‌ പ്രതികളെ കുടുക്കിയത്‌. കഴിഞ്ഞ ദിവസം രാത്രിതന്നെ വിവരങ്ങള്‍ ലഭിച്ചത്‌പ്രകാരം ഡിവൈ.എസ്‌.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ ഊര്‍ജ്‌ജിതമായ അന്വേഷണത്തിലാണ്‌ പ്രധാനപ്രതികളായ സന്ദീപ്‌, ഷംസു എന്നിവര്‍ കസ്‌റ്റഡിയിലായത്‌.

ഇവരുടെ ഫോണിലേക്ക്‌ വന്ന നമ്പറിലേക്ക്‌ ലൊക്കേഷന്‍ സ്‌ഥീരീകരിക്കാന്‍ പോലീസ്‌ വിളിച്ചപ്പോള്‍ ഫോണെടുത്ത വ്യക്‌തി തന്റെ ഭരണകക്ഷി രാഷ്‌ട്രീയ സ്വാധീനം വ്യക്‌തമാക്കി പോലീസിനോട്‌ കയര്‍ത്തു. ഇയാളും കേസില്‍ പ്രതിയാവാന്‍ സാധ്യതയുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

ടവര്‍ലൊക്കേഷന്‍ പ്രകാരം കണ്ണൂര്‍ റെയില്‍വേസേ്‌റ്റഷന്‍ പരിസരത്ത്‌ നിന്നും പ്രതികളുടെ ഇന്നോവകാറിനെ പിന്തുടര്‍ന്ന പോലീസിന്‌ പറശിനിക്കടവ്‌ പോളാരിസ്‌ ഹോട്ടലിന്‌ സമീപത്തുവെച്ചാണ്‌ പ്രതികളെ പിടികൂടിയത്‌. ഇന്നലെ മുഴുവന്‍ ചോദ്യംചെയ്‌തു. ഇന്നലെ രാവിലെ തളിപ്പറമ്പ്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരായ പെണ്‍കുട്ടിയോടും അമ്മ, സഹോദരന്‍ എന്നിവരോടും പോലീസ്‌ മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്‌.