Latest News

തലമുഴുവൻ ഭസ്​മം പൂശി വയസ്സായ സ്​ത്രീയുടെ രൂപഭാവങ്ങളോടെ ക്യൂവിൽ നിന്ന്​ പതിനെട്ടാം പടി ചവിട്ടി! മഞ്​ജു ശബരിമലയിലെത്തിയത്​ വേഷം മാറി

2019-01-10 02:30:06am |

പമ്പ: ചാത്തന്നൂർ സ്വദേശി പി.എസ്​ മഞ്​ജു ശബരിമലയിൽ ദർശനം നടത്തിയത്​ വേഷം മാറി. തലമുഴുവൻ ഭസ്​മം പൂശി വയസ്സായ സ്​ത്രീയുടെ രൂപഭാവങ്ങളോടെയായിരുന്നു മഞ്​ജു ചൊവ്വാഴ്​ച ശബരിമലയിലെത്തിയത്​. രാവിലെ 5.45ന്​ നടപ്പന്തലിൽ എത്തി സാധാരണഭക്​തർക്കൊപ്പം ക്യൂവിൽ നിന്ന്​ പതിനെട്ടാം പടി ചവിട്ടിയാണ്​ അവർ ദർശനം നടത്തിയത്​.

manju

രാവിലെ ഏഴ്​ മണിയോടെയായിരുന്നു ദർശനം. പിന്നീട്​ സാധാരണ ഭക്​തരെ പോലെ തന്നെ മലയിറങ്ങി ട്രെയിനിൽ കൊല്ലത്തെത്തി സ്വന്തം വീട്ടി​ലേക്ക്​ മടങ്ങുകയായിരുന്നു. മഞ്​ജു വീട്ടിലെത്തിയതിന്​ ശേഷമാണ്​ 'ന​േവാത്ഥാന കേരളം ശബരിമലയിലേക്ക്​' എന്ന ഫേസ്​ബുക്ക് കൂട്ടായ്​മയുടെ​ പേജ്​ വഴി അവരുടെ ശബരിമല ദർശനത്തി​​െൻറ വീഡിയോ പുറത്ത്​ വിട്ടത്​.

ഇത്​ മുന്നാം തവണയാണ്​ മഞ്​ജു ശബരിമല ദർശനത്തിനായി ശ്രമിക്കുന്നത്​. ആദ്യത്തെ രണ്ട്​ തവണയും അവർക്ക്​ ഉദ്യമത്തിൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. തുലാമാസ പൂജയുടെ നാലാം ദിവസമായ ഒക്​ടോബർ 20നായിരുന്നു ആദ്യ ശ്രമം. അന്ന്​ പൊലീസ്​ സുരക്ഷയൊരുക്കാൻ ആവില്ലെന്ന്​ അറിയിക്കുകയായിരുന്നു. തുടർന്ന് തമിഴ്​നാട്ടിൽ നിന്നെത്തിയ​ മനിതി സംഘത്തിന്​ പിന്തുണയുമായി മലകയറാൻ ശ്രമിച്ച ദിവ്യ ദിവാകർ, സീന, ലിബി സി.എസ്​, അമ്മിണ്ണി എന്നിവർക്കൊപ്പവും മഞ്​ജു ഉണ്ടായിരുന്നു. എന്നാൽ, എരുമേലിയിൽ വെച്ച്​ പൊലീസ്​ ഇവരെ തടഞ്ഞ്​ തിരിച്ചയച്ചു.