"ഇതെന്തു നീതി ഇതെന്തു ന്യായം ഇതെന്തു മര്യാദ?പിണറായി വിജയന്റെ തറവാട്ടു സ്വത്താണോ കേരളം? അതോ സ്ത്രീധനം കിട്ടിയതോ?"; കെ സുരേന്ദ്‌രന്‍

2019-01-10 02:40:57am |

കൊച്ചി: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നൂറിലധികം അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടും പിണറായിയുടെ പൊലീസ് ഒരാളെ പോലും പിടികൂടിയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. 48 മണിക്കൂര്‍ നടുറോഡില്‍ നിയമവിരുദ്ധമായി പന്തല്‍ കെട്ടി ഗതാഗതം തടയല്‍. മന്ത്രിമാരും പാര്‍ട്ടിസെക്രട്ടറിയും ആ പന്തലില്‍ പ്രസംഗിക്കല്‍. ജോലിക്കുപോയ ജീവനക്കാരെ ആക്രമിക്കല്‍ തീവണ്ടികള്‍ തടഞ്ഞുവെക്കല്‍. കഴിഞ്ഞ രണ്ടുദിവസമായി കേരളം കണ്ട അക്രമപരമ്പരകളുടെ ലിസ്റ്റ് ഇനിയും നീണ്ടതാണ്. എന്നാല്‍ പോലീസിന്റെ കണ്‍മുന്നില്‍ നടന്ന അക്രമങ്ങളില്‍ ഒരാളെപ്പോലും പൊലീസ് കയ്യോടെ പിടികൂടിയില്ല. പിണറായി വിജയന്റെ തറവാട്ടു സ്വത്താണോ കേരളം? അതോ സ്ത്രീധനം കിട്ടിയതോ?- കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം;

കുറുവടിയും കല്ലും മാരകായുധങ്ങളുമായി പൊലീസിനെ സാക്ഷിയാക്കി നൂറുകണക്കിന് അക്രമസംഭവങ്ങള്‍. പൊതുമേഖലാ ബാങ്കും സ്‌കൂളും വ്യാപാരസ്ഥാപനങ്ങളുമടക്കം നൂറിലധികം അക്രമസംഭവങ്ങള്‍. 48 മണിക്കൂര്‍ നടുറോഡില്‍ നിയമവിരുദ്ധമായി പന്തല്‍ കെട്ടി ഗതാഗതം തടയല്‍. മന്ത്രിമാരും പാര്‍ട്ടിസെക്രട്ടറിയും ആ പന്തലില്‍ പ്രസംഗിക്കല്‍. ജോലിക്കുപോയ ജീവനക്കാരെ ആക്രമിക്കല്‍ തീവണ്ടികള്‍ തടഞ്ഞുവെക്കല്‍. കഴിഞ്ഞ രണ്ടുദിവസമായി കേരളം കണ്ട അക്രമപരമ്പരകളുടെ ലിസ്റ്റ് ഇനിയും നീണ്ടതാണ്. എന്നാല്‍ പോലീസിന്റെ കണ്‍മുന്നില്‍ നടന്ന അക്രമങ്ങളില്‍ ഒരാളെപ്പോലും പൊലീസ് കയ്യോടെ പിടികൂടിയില്ല. ആരും കസ്ടഡിയിലുള്ളതായി റിപ്പോര്‍ട്ടില്ല.

ഒരൊറ്റ ക്രിമിനല്‍ പോലും റിമാന്‍ഡിലായിട്ടുമില്ല. ആറായിരം അയ്യപ്പഭക്തര്‍ ജയിലില്‍ കിടക്കുന്നു. ഇപ്പോഴും റെയ്ഡുകള്‍ തുടരുന്നു. വീട്ടമ്മമാരെപ്പോലും പൊലീസ് ക്രൂരമായി പീഡിപ്പിക്കുന്നു. ഇതെന്തു നീതി ഇതെന്തു ന്യായം ഇതെന്തു മര്യാദ?പിണറായി വിജയന്റെ തറവാട്ടു സ്വത്താണോ കേരളം? അതോ സ്ത്രീധനം കിട്ടിയതോ? സി. ഐ. ടി. യു മാധ്യമത്തൊഴിലാളികള്‍ ഒരു ദിവസത്തെ ശബരിമല ഹര്‍ത്താലിന് 96 മണിക്കൂര്‍ നേരം തല്‍സമയസംപ്രേഷണം നടത്തിയിരുന്നല്ലോ പിന്നെ അന്തിച്ചര്‍ച്ചകളും. ഞങ്ങള്‍ നടത്തിയാല്‍ അക്രമഹര്‍ത്താല്‍ സി പി എമ്മിന്റേത് സ്വമേധയായുള്ള പണിമുടക്ക്. എന്നാപ്പിന്നെ കേരളത്തിനു വെളിയില്‍ ഒരു പൂച്ചക്കുട്ടി പോലും സ്വമേധയാ പണി മുടക്കിയില്ലല്ലോ.