Latest News

വാരണാസിയില്‍ മോദിയോട മുട്ടാന്‍ താത്പര്യം കുറച്ച് ഹര്‍ദ്ദിക പട്ടേല്‍; സമുദായം ആവശ്യപ്പെട്ടാല്‍ മത്സരിക്കും

2019-01-13 04:15:51am |

വാരണാസി: പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്നും പ്രതിപക്ഷത്തിന്റെ പിന്തുണയോടെ മത്സരിക്കുവാന്‍ താത്പര്യം കുറച്ച് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍. നിലവില്‍ തനിക്ക് അത്തരത്തില്‍ ഒരു പദ്ധതിയില്ലെന്ന് ഹര്‍ദ്ദിക് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, ഹര്‍ദ്ദിക് പട്ടേല്‍ പ്രധാനമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് നേരത്തെ ഹര്‍ദ്ദിക്കിനോട് അടുത്തവൃത്തങ്ങള്‍ സൂചന നല്‍കിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശനിയാഴ്ച വാരണാസിയില്‍ എത്തിയ ഹര്‍ദ്ദിക്ക് മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ സമുദായം ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.