Latest News

​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഉ​പ​കാ​ര സ്​​മ​ര​ണ, ഉന്നത പദവി വാഗ്​ദാനം നിരസിച്ച്​ ജസ്​റ്റിസ്​ സിക്രി; വാ​ഗ്​​ദാ​നം ചെ​യ്​​ത​ത് കോ​മ​ൺ​വെ​ൽ​ത്ത്​ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ആ​ർ​ബി​ട്ര​ൽ ട്രൈ​ബ്യൂ​ണ​ൽ അംഗത്വം

2019-01-14 01:55:02am |

ന്യൂ​ഡ​ൽ​ഹി: സി.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ സ്ഥാ​ന​ത്തു​നി​ന്ന്​ അ​ലോ​ക്​ വ​ർ​മ​യെ പു​റ​ത്താ​ക്കാ​ൻ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ​ പി​ന്തു​ണ ന​ൽ​കി​യ​തി​ന്​ സു​പ്രീം​കോ​ട​തി ജ​സ്​​റ്റി​സ്​ എ.​കെ. സി​ക്രി​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഉ​പ​കാ​ര സ്​​മ​ര​ണ. ഇൗ ​വ​രു​ന്ന മാ​ർ​ച്ച്​ ആ​റി​ന്​ വി​ര​മി​ക്കു​ന്ന സി​ക്രി​ക്ക്​ അ​തി​നു​പി​ന്നാ​ലെ കോ​മ​ൺ​വെ​ൽ​ത്ത്​ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ആ​ർ​ബി​ട്ര​ൽ ട്രൈ​ബ്യൂ​ണ​ൽ അം​ഗ​ത്വ​മാ​ണ്​ മോ​ദി​സ​ർ​ക്കാ​ർ വാ​ഗ്​​ദാ​നം ചെ​യ്​​ത​ത്. എ​ന്നാ​ൽ പ​ദ​വി വേ​ണ്ടെ​ന്ന്​ സി​​ക്രി നി​യ​മ​കാ​ര്യ സെ​ക്ര​ട്ട​റി​യെ അ​റി​യി​ച്ചു. 

അ​ലോ​ക്​ വ​ർ​മ​യു​ടെ സി.​ബി.​െ​എ​യി​ലെ ഭാ​വി തീ​രു​മാ​നി​ക്കാ​ൻ ഇൗ ​മാ​സം എ​ട്ടി​ന്​ ചേ​ർ​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ​ മോ​ദി​ക്കൊ​പ്പം വ​ർ​മ​യെ പു​റ​ത്താ​ക്കു​ന്ന​തി​ന്​ അ​നു​കൂ​ലി​ച്ച​ത്​ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​യു​ടെ പ്ര​തി​നി​ധി​യാ​യി സം​ബ​ന്ധി​ച്ച ജ​സ്​​റ്റി​സ്​ സി​ക്രി​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ പ്ര​തി​നി​ധി​യാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വി​യോ​ജി​പ്പ്​ രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ മൂ​ന്നം​ഗ സ​മി​തി​യി​ൽ സി​ക്രി മോ​ദി​ക്കൊ​പ്പം നി​ന്ന​താ​ണ്​ വ​ർ​മ​ക്ക്​ പു​റ​ത്തേ​ക്കു​ള്ള വാ​തി​ൽ തു​റ​ന്ന​ത്. 

53 കോ​മ​ൺ​വെ​ൽ​ത്ത്​ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ത​ർ​ക്ക​ങ്ങ​ളി​ൽ അ​ന്തി​മ​വി​ധി ക​ൽ​പി​ക്കു​ന്ന ട്രൈ​ബ്യൂ​ണ​ലാ​ണ്​ കോ​മ​ൺ​വെ​ൽ​ത്ത്​ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ആ​ർ​ബി​ട്ര​ൽ ട്രൈ​ബ്യൂ​ണ​ൽ. എ​ട്ട്​ അം​ഗ​ങ്ങ​ളു​ള്ള ട്രൈ​ബ്യൂ​ണ​ലി​ലെ ഒ​രു സീ​റ്റ്​ നി​ല​വി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ക്കാ​ണെ​ങ്കി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ട്രൈ​ബ്യൂ​ണ​ലി​ൽ പ്ര​തി​നി​ധി​ക​ളു​മി​ല്ല. അ​തി​നാ​ൽ ആ ​സ്ഥാ​നം ഇ​ന്ത്യ​ക്കു​ത​ന്നെ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ മോ​ദി​സ​ർ​ക്കാ​ർ സി​ക്രി​ക്ക്​ വാ​ഗ്​​ദാ​നം ന​ൽ​കി​യ​ത്.

കോ​മ​ൺ​വെ​ൽ​ത്ത്​ രാ​ജ്യ​ത്ത്​ ഉ​ന്ന​ത ജു​ഡീ​ഷ്യ​ൽ പ​ദ​വി​യി​ൽ 10 വ​ർ​ഷ​ത്തെ പ​രി​ച​യ​മാ​ണ്​ ട്രൈ​ബ്യൂ​ണ​ൽ അം​ഗ​ത്വ​ത്തി​നു​ള്ള യോ​ഗ്യ​ത. നാ​ലു വ​ർ​ഷ​മാ​ണ്​ അം​ഗ​ത്വ കാ​ലാ​വ​ധി. ഇ​ന്ന​ലെ​യാ​ണ്​ സി​ക്രി​ക്ക്​ ഉ​ന്ന​ത പ​ദ​വി​യെ​ന്ന വി​വ​രം പു​റ​ത്തു വ​ന്ന​ത്.  നേ​ര​ത്തേ സി​ക്രി അ​ലോ​ക്​ വ​ർ​മ​ക്കെ​തി​രെ സ​മി​തി​യി​ൽ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​തി​നെ​തി​രെ ഏ​റെ​ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. 

പു​തി​യ​തീ​രു​മാ​നം ഉ​പ​കാ​ര സ്​​മ​ര​ണ​യാ​ണെ​ന്ന്​ കാ​ണി​ച്ചു​ൺ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണു​യ​ർ​ന്ന​ത്​ . വൈ​കു​ന്നേ​ര​േ​ത്താ​ടെ സി​ക്രി നി​ഷേ​ധി​ച്ച വി​വ​ര​വും പു​റ​ത്തു​വ​ന്നു. സ​മീ​പ കാ​ല സം​ഭ​വ​ങ്ങ​ൾ ഏ​റെ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​യും സി​ക്രി അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു.