Latest News

വിവാദങ്ങൾ കെട്ടടങ്ങി; ബിന്ദു ജോലിക്കെത്തി! ആ​ഗ്ര​ഹം കാ​മ്പ​സി​നു​ള്ളി​ൽ കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പി​ക​യാ​യി അ​റി​യ​പ്പെ​ടാൻ

2019-01-15 02:50:54am |

ത​ല​ശ്ശേ​രി: ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​തി​െൻറ പേ​രി​ൽ വി​വാ​ദ​ത്തി​ലാ​യ അ​ധ്യാ​പി​ക ജോ​ലി​യി​ൽ തി​രി​ച്ചെ​ത്തി. പാ​ല​യാ​ട്​ സ്​​കൂ​ൾ ഒാ​ഫ്​ ലീ​ഗ​ൽ സ്​​റ്റ​ഡീ​സി​ൽ അ​സി. പ്ര​ഫ​സ​റാ​യ​ ബി​ന്ദു എ​ത്തി​യ​പ്പോ​ൾ പ്ര​തി​ഷേ​ധ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ല.  

ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ജോ​ലി ചെ​യ്യു​ന്ന താ​ൻ കാ​മ്പ​സി​നു​ള്ളി​ൽ കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പി​ക​യാ​യി അ​റി​യ​പ്പെ​ടാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ബി​ന്ദു പ​റ​ഞ്ഞു. എ​ന്നാ​ൽ, കാ​മ്പ​സി​ന് പു​റ​ത്ത് താ​ൻ തി​ക​ച്ചും വേ​റൊ​രാ​ളാ​ണ്. ശ​ബ​രി​മ​ല​യി​ൽ പു​രു​ഷ​നും സ്ത്രീ​ക്കും തു​ല്യ അ​വ​കാ​ശ​മാ​ണ്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ല​ഭി​ച്ച അ​വ​കാ​ശം സ്ഥാ​പി​ക്കാ​നും ഉ​ന്ന​ത നീ​തി​പീ​ഠ​ത്തി​െൻറ വി​ധി മാ​നി​ച്ചു​മാ​ണ് മ​ല ക​യ​റി​യ​ത്. പ​ത്ത​നം​തി​ട്ട​ക്കാ​രി​യാ​യ ത​നി​ക്ക് ശ​ബ​രി​മ​ല ആ​ചാ​ര​ങ്ങ​ളെ​പ്പ​റ്റി ന​ല്ല​തു​പോ​ലെ അ​റി​യാം. പു​രു​ഷ​ന് ക​യ​റാ​ൻ പ​റ്റു​ന്ന എ​ല്ലാ​യി​ട​ങ്ങ​ളി​ലും സ്ത്രീ​ക​ളും എ​ത്ത​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. ആം​ബു​ല​ൻ​സി​ൽ ഒ​ളി​ച്ചാ​ണ് ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യ​തെ​ന്ന ആ​രോ​പ​ണം ബി​ന്ദു നി​ഷേ​ധി​ച്ചു.