Latest News

"എന്റെ ശരീരത്തില്‍ നിന്നും അവളുടെ പിടി അയയുകയാണ്; ഞാന്‍ അങ്ങനെ പെട്ടെന്നൊന്നും ഇഡ്ഡലിയും സാമ്പാറും ആകില്ലെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു"; ഇതാണ് നന്ദുവിന്റെ ചലഞ്ച്

2019-01-21 01:16:09am |

കാന്‍സറിനെതിരെ പോരാടുന്ന നന്ദു എന്നും ഏവര്‍ക്കും ഒരു അത്ഭുതവും പ്രചോതനവുമാണ്. ഇപ്പോഴും തന്റെ പോരാട്ടം തുടരുകയാണ് നന്ദു. ഒരിടത്തും താന്‍ തോറ്റുപോകില്ലെന്ന് യുവാവിന് നിര്‍ബന്ധമുണ്ടായിരുന്നു. കൊലയാളി രോഗത്തോട് പടവെട്ടി ജയിച്ച് വരികയാണവന്‍. താന്‍ കാന്‍സറില്‍ നിന്നും മോചിതനാകുന്ന വിവരം നന്ദു തന്നെ ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചു.

അത്ഭുതം സംഭവിച്ചിരിക്കുന്നു... മഹാദേവന്‍ കനിഞ്ഞിരിക്കുന്നു... പ്രിയമുള്ളവരേ എന്നില്‍ നിന്ന് നിങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ ഞാന്‍ ഉറക്കെ വിളിച്ചു പറയുന്നു... മനസ്സും മഹാദേവനും ഒന്നിച്ചപ്പോള്‍ ഞാന്‍ രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നു.. എന്റെ ശരീരത്തില്‍ നിന്നും അവളുടെ പിടി അയയുകയാണ് !!
ശ്വാസകോശത്തിലെ ക്യാന്‍സര്‍ കുത്തുകള്‍ അത്ഭുതകരമായി ചുരുങ്ങിയിരിക്കുന്നു.- നന്ദു ഫേസ്ബുക്കില്‍ കുറിച്ചു. പോരാട്ടം ഇനിയും തുടരുമെന്നും നന്ദു പറയുന്നു.

നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

അത്ഭുതം സംഭവിച്ചിരിക്കുന്നു...
മഹാദേവൻ കനിഞ്ഞിരിക്കുന്നു...
പ്രിയമുള്ളവരേ എന്നിൽ നിന്ന് നിങ്ങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ ഞാൻ ഉറക്കെ വിളിച്ചു പറയുന്നു...
മനസ്സും മഹാദേവനും ഒന്നിച്ചപ്പോൾ ഞാൻ രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നു..
എന്റെ ശരീരത്തിൽ നിന്നും അവളുടെ പിടി അയയുകയാണ് !!
ശ്വാസകോശത്തിലെ ക്യാൻസർ കുത്തുകൾ അത്ഭുതകരമായി ചുരുങ്ങിയിരിക്കുന്നു..!!
പ്രിയമുള്ളവരുടെ പ്രാർത്ഥനയിൽ ഞാൻ വീണ്ടും ഉണർന്നെഴുന്നേറ്റിരിക്കുന്നു..
വൈദ്യശാസ്ത്രവും ദൈവശാസ്ത്രവും തമ്മിൽ ചേരുമ്പോൾ ചില സമയത്ത് അത്ഭുതങ്ങൾ സംഭവിക്കും...
എന്റെ കാര്യത്തിൽ അത് സംഭവിച്ചിരിക്കുന്നു...
പെട്ടെന്ന് പാളം തെറ്റിയ തീവണ്ടി പോലെ ദുരിതക്കയത്തിൽ വീഴുന്നവർക്ക് ആത്മവിശ്വാസവും സഹായവും ആകാൻ മാറ്റി വയ്ക്കുകയാണ് ഈ ജന്മം..
അതാണ് സർവ്വേശ്വരന്റെ തീരുമാനം...
ഒപ്പം എനിക്ക് വേണ്ടി മനമുരുകിയ നന്മമനസ്സുകൾക്ക് മുന്നിലും മഹാദേവന്റെ മുന്നിലും ഞാൻ സാഷ്ടാംഗം നമസ്കരിക്കുന്നു...
അനുഗ്രഹിക്കുക !!
NB 1 : ഇതുവരെയുള്ള യുദ്ധത്തിൽ ഞാൻ ജയിച്ചിരിക്കുന്നു..
യുദ്ധം തുടരും..!!
NB 2 : ഞാൻ അങ്ങനെ പെട്ടെന്നൊന്നും ഇഡ്ഡലിയും സാമ്പാറും ആകില്ലെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു..!!