Latest News

ബേക്കല്‍ എസ്.ഐയുടെ മേശയില്‍ നിന്ന് കണ്ടെത്തിയത് കഞ്ചാവ്; വിജലന്‍സ് പരിശോധനയില്‍ കുടുങ്ങി പോലീസ്

2019-01-23 02:52:36am |

കാസര്‍കോട്: വിജിലന്‍സ് റെയ്ഡില്‍ ബേക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും കിട്ടിയത് കഞ്ചാവ്. എസ്.ഐ വിനോദ് കുമാറിന്റെ മേശയില്‍ അനധികൃതമായി വച്ചിരുന്ന 250ഗ്രാം കഞ്ചാവാണ് വിജിലന്‍സ് പിടിച്ചെടുത്തത്.കഞ്ചാവ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് എസ്.ഐയ്‌ക്കെതിരെ വകുപ്പുതി നടപടി എടുക്കും.

പൊലീസ് സ്‌റ്റേഷനുകളില്‍ അനധികൃതമായി പല പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന് കിട്ടിയ പരാതിയിന്മേലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. കൈക്കൂലിയും, കേസില്‍പ്പെടാത്ത വാഹനങ്ങളും, രേഖകള്‍ പോലുമില്ലാത്ത സ്വര്‍ണ്ണങ്ങളും, മാഫിയ ബന്ധങ്ങളും പൊലീസ് സ്‌റ്റേഷനുകള്‍ക്കുള്ളില്‍ നടക്കുന്നുണ്ടൊയിരുന്നു എന്നാണ് വിജിലന്‍സിനു കിട്ടിയ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ വളരെ പെട്ടെന്ന് നടന്ന പരിശോധനയിലാണ് ക്രമക്കേട് വ്യക്തമായത്.

പല സ്‌റ്റേഷനുകളില്‍ നിന്നും അനധികൃതമായി വച്ചിരുന്ന മൊബൈന്‍ ഫോണുകളും കണ്ടെടുത്തു. ഇതു പോലെയുള്ള പ്രവര്‍ത്തികള്‍ പാവങ്ങളില്‍ നിന്നും പണം പിഴിഞ്ഞെടുക്കാനുള്ള പ്രവണതയാണെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി. ക്രമമക്കേടുകള്‍ സ്ഥിരീകരിച്ച ഉദ്യോസ്ഥര്‍ക്കെതിരെ നടപടികള്‍ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.