Latest News

പഠനം ഉഴപ്പുകയും അക്രമവാസനയും കൂട്ടുന്നു ; ഡല്‍ഹിയില്‍ 19 കാരന്‍ മാതാപിതാക്കളെ വധിച്ചത് ഗെയിമി​ന്റെ ദുസ്വാധീനം ; ഓണ്‍ലൈന്‍ ഗെയിം പബ്ജി നിരോധിക്കാന്‍ നിര്‍ദേശവുമായി ഗുജറാത്ത് സര്‍ക്കാര്‍

2019-01-24 02:17:48am |

ഗുജറാത്ത്: കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ ശക്തമായ സ്വാധീനം ചെലുത്തി മുന്നേറുന്ന പബ്ജി ഓണ്‍ലൈന്‍ ഗെയിം കുട്ടികളില്‍ ഗുരുതരമയാ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. പഠനം ഉഴപ്പുകയും അക്രമവാസന പ്രകടിപ്പിക്കുന്ന മാനസീക നിലയി​ലേക്ക് മാറുകയും ചെയ്യുന്ന സ്ഥിതി സൃഷ്ടിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുകയാണ്.

മാതാപിതാക്കളെയും സഹോദരങ്ങളെയും കൊലപ്പെടുത്താനുള്ള മാനസീക നില ഉണ്ടാക്കുന്നത് ഉള്‍പ്പെടെയുള്ള ഗുരുതര ​‍പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഗെയിം നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ ഓൺലൈൻ ​ഗെയിമായ പബ്ജി നിരോധിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ അധികൃതർക്ക് ഗുജറാത്ത് സർക്കാർ സർക്കുലർ നൽകിയിരിക്കുകയാണ്. പഠനത്തെ പിന്നോക്കം അടിക്കുന്നു കുട്ടികളെ അടിമയാക്കി മാറ്റുന്നു തുടങ്ങിയ കാരണങ്ങളാണ് നിരോധനത്തിന് ആധാരമായി പറയുന്നത്.

സംസ്ഥാനത്തെ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഈ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. പ്രൈമറി സ്കൂളുകളിൽ ഈ ​ഗെയിം പൂർണ്ണമായി നിരോധിക്കാനാണ് സർക്കുലറിന്റെ ഉള്ളടക്കം. പ്ലെയർ അൺനോൺഡ് ബാറ്റിൽ ​ഗ്രൗണ്ട് എന്ന ​ഗെയിമിന്റെ ചുരുക്കപ്പേരാണ് പബ്ജിയ്ക്ക് യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ വൻ പ്രചാരമാണുള്ളത്. സിംഗിള്‍, ഡ്യൂവോ, മള്‍ട്ടി എന്നിങ്ങനെ കളിക്കാന്‍ കഴിയുന്ന ഗെയിം കേരളത്തിലും ഹരമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഡല്‍ഹിയില്‍ പത്തൊമ്പത് വയസ്സുള്ള സൂരജ് എന്ന വിദ്യാർത്ഥി മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയതിന് പിന്നില്‍ പബ്ജി കളിയിലുള്ള ഹരമായിരുന്നെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. പഠിക്കാന്‍ പോകാതെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറ് മണിവരെ സ്ഥിരമായി കൂട്ടുകാരുമൊത്ത് സൂരജ് പബ്ജി കളിക്കുമായിരുന്നു എന്നായിരുന്നു സംഭവത്തില്‍ പോലീസിന്റെ കണ്ടെത്തല്‍.

പരീക്ഷയിൽ തോറ്റുപോകുന്നു എന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീരിൽ വിദ്യാർത്ഥി സംഘടന മുന്നോട്ട് വന്നിരുന്നു. അതുപോലെ ഗുജറാത്ത് ബാലാവകാശ സംഘടനയുടെ ചെയർപേഴ്സണായ ജാ​ഗ്രിതി പാണ്ഡ്യ രാജ്യവ്യാപകമായി ഈ ഓൺലൈൻ ​ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാം സംസ്ഥാനങ്ങളിലേക്കും കത്തയച്ചിരുന്നു.