Latest News

അയർക്കുന്നം കൊലപാതകം: പ്രതി പറഞ്ഞത് കള്ളം; പെൺകുട്ടിയുടെ മൊബൈൽ കിട്ടി, ലോറിയിൽ ഫോൺ ഒളിപ്പിച്ചു വെച്ച ഫോൺ കണ്ടെത്തി

2019-01-25 02:34:36am |

അയർക്കുന്നം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച ശേഷം കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ കേസിലെ നിർണായക തെളിവായ പെൺകുട്ടിയുടെ മൊബൈൽ ഫോൺ  കണ്ടെത്തി. ഫോൺ എറിഞ്ഞു കളഞ്ഞതായി  പ്രതി മാലം കുഴിനാഗനിലത്തിൽ അജേഷ് (35) പറഞ്ഞത് കള്ളമാണെന്നു പൊലീസ് ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടു.

കൊന്നു കുഴിച്ചു മൂടിയ സ്ഥലത്ത് ഫോൺ എറിഞ്ഞു കളഞ്ഞെന്നാണ് അജേഷ് പറഞ്ഞിരുന്നത്. ഇതേ തുടർന്നു രണ്ട് ദിവസം മുഴുവൻ പൊലീസ് പുരയിടം അരിച്ചു പെറുക്കി തിരച്ചിൽ നടത്തിയിരുന്നു. അജേഷിനെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പു നടത്തിയപ്പോൾ ഫോൺ എറിഞ്ഞു കള‍ഞ്ഞ വിധം വരെ കാണിച്ചു നൽകിയിരുന്നു. ഇതു പൂർണമായി പൊലീസ് വിശ്വസിച്ചിരുന്നില്ല. തുടർന്നു വിശദമായ ചോദ്യം ചെയതപ്പോഴാണ് താൻ ഓടിച്ചിരുന്ന ലോറിയിൽ ഫോൺ ഒളിപ്പിച്ചു വെച്ചതായി പറഞ്ഞത്.

തുടർന്നു പൊലീസ് ഫോൺ കണ്ടെത്തി. സിംകാർഡ് ഉൗരി അജേഷ് ചവച്ചു തുപ്പിയിരുന്നത് പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. പെൺകുട്ടിയെ കൂട്ടികൊണ്ടു വന്ന ഓട്ടോഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. അരീപ്പറമ്പ് സ്വദേശി സന്തോഷിനെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും വിശദമായി അന്വേഷിക്കുനന്നു .

ഇൗസ്റ്റ് സി.ഐ. ടി.ആർ.ജിജു, അയർക്കുന്നം എസ്.ഐ. അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കോടതിയിൽ നിന്നു 4 ദിവസത്തേയ്ക്ക്  കസ്റ്റഡിയിൽ വാങ്ങിയ അജേഷിനെ അന്വേഷണം പൂർത്തിയാക്കി നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.