Latest News

​പെണ്‍കുട്ടികള്‍ക്ക് പൊരിച്ച മീനി​ന്റെ തലയും ആണ്‍കുട്ടിക്ക് വാലും; ഇതെന്ത് നീതി: പെണ്‍കുട്ടിയുടെ ​പോസ്റ്റ് വൈറലാകുന്നു

2019-02-02 03:28:25am |

പെണ്‍കുട്ടി ആയതുകൊണ്ട് പൊരിച്ച മീനി​ന്റെ തലഭാഗം കഴിക്കണമെന്ന് പറഞ്ഞ കാന്റീനിലെ ചേച്ചിയുമായി തര്‍ക്കിച്ച് ഒടുവില്‍ വാല്‍ഭാഗം തന്നെ തിന്ന ​പെണ്‍കുട്ടിയുടെ പോസ്റ്റ് വൈറലാകുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

പൊരിച്ച മീനും ഫെമിനിസംവും

‌ഇന്ന് ക്യാന്റീനിൽ ഭക്ഷണം കഴിക്കാൻ പോയി പൊരിച്ച മീൻ ഓർഡർ ചെയ്തപ്പോൾ കാന്റീനിലെ ചേച്ചി മീനിന്റെ തല ഭാഗം കൊണ്ട് തന്നു.. തല ഭാഗം വേണ്ട വാൽ ഭാഗം മതിയെന്ന് പറഞ്ഞപ്പോൾ ഇല്ലെന്ന് ചേച്ചി പറഞ്ഞു. എതിരെ ഇരിക്കുന്ന ചെക്കന്റെ പാത്രത്തിൽ ദാ ഇരിക്കുന്നു വാൽകഷ്ണം. അത് ചൂണ്ടി കാണിച്ചപ്പോൾ ചേച്ചി പറയുവാ അവൻ ആൺകുട്ടി അല്ലെ മോളെ എന്ന്. ഒരുമിച്ച് പഠിച്ച് ഒരേ ജോലി ചെയ്യുന്ന ഒരേ ക്യാഷ് കൊടുത്ത് ഭക്ഷണം വാങ്ങി കഴിക്കുമ്പോൾ പെൺകുട്ടി ആയത് കൊണ്ട് എനിക്ക് തല ഭാഗവും നല്ല ഭാഗം ആൺകുട്ടിക്കും. അതിനെ കുറിച്ച് ചോദിച്ചപ്പോൾ വീടുകളിൽ ഒക്കെ ഇങ്ങനെ തന്നെ അല്ലേ മോളെ എന്ന്. ശരിയാണല്ലോ പെണ്ണ് ആയത് കൊണ്ട് പൊരിച്ച മീൻ കഴിക്കാൻ അവകാശം ഇല്ലാത്തവരെ നേരിട്ട് അറിയാം. സ്വന്തം ക്യാഷ് കൊടുത്ത് ഭക്ഷണം വാങ്ങാൻ ചെന്ന എനിക്ക് ഈ അവസ്ഥ.. എന്നാ പിന്നെ വീട്ടിൽ തന്നെ ഇരിക്കുന്ന വരുമാനം ഇല്ലാത്ത സ്ത്രീകളുടെ അവസ്ഥ പറയണോ.. ഭർത്താവിന് മീൻ കഷ്ണവും ഭാര്യക്ക് മീൻ ചാറും കൊടുക്കുന്ന അമ്മായി അമ്മമാരുടെ കഥ കുറെ കേട്ടിട്ടുണ്ട്.. എന്തായാലും 5 മിനുട്ടോളം ചർച്ച ചെയ്തത് വാൽ കഷ്ണം മേടിച്ച് കഴിച്ചിട്ട് തന്നെയാ അവിടുന്ന് ഇറങ്ങിയത്.. പക്ഷേ ചൊരത്തിളപ്പ് ഇത് വരെ മാറിയിട്ടില്ല.. ഭാഗ്യത്തിന് പണ്ടെ ഞാൻ ഫെമിനിസ്റ്റ് ആണ്.. ഇല്ലായിരുന്നെങ്കിൽ ഒരു പൊരിച്ച മീൻ ആണ് എന്നെ ഫെമിനിസ്റ്റ് ആക്കിയത് എന്ന് എനിക്കും പറയേണ്ടി വരുമായിരുന്നു.. തീൻമേശയിൽ വരെ നേരിടുന്ന വിവേചനത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ 2 മത്തി മേടിച്ച് കൊടുത്താൽ മതിയായിരുന്നു എന്ന് ആങ്ങളമാർ പറഞ്ഞേനെ..