Latest News

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസില്‍ രവി പൂജാരി മൂന്നാം പ്രതി; കേരളത്തില്‍ എത്തിക്കാന്‍ ശ്രമം

2019-02-02 03:31:15am |

കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പു കേസില്‍ അധോലോക കുറ്റവാളിയായ രവി പൂജാരി മൂന്നാം പ്രതി. റിപ്പോര്‍ട്ട് അടുത്ത ദിവസം കോടതിയില്‍ നല്‍കും.

രവി പൂജാരി ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നുമുള്ള നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ അധോലോക കുറ്റവാളിക്കെതിരായ നടപടി. ബ്യൂട്ടി പാര്‍ലറിലെത്തി വെടിയുതിര്‍ത്ത ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടു പേരേയായിരുന്നു നേരത്തെ പ്രതിചേര്‍ത്തത്.

പൂജാരിയെ അഞ്ചു ദിവസത്തിനകം ഇന്ത്യ കൈമാറാനാണ് സെനഗലിന്റെ തീരുമാനം. സെനഗലില്‍ നിന്നും വിട്ടുകിട്ടിയാല്‍ കൊച്ചിയിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, രവി പൂജാരിക്കെതിരെ ഏറ്റവും അധികം കേസുകളുള്ള കര്‍ണാടക പൊലീസിന്റെയും മുംബൈ പൊലീസിന്റെയും നടപടികള്‍ക്കു ശേഷം മാത്രമാണ് ഇയാളെ കൊച്ചി പൊലീസിനും കസ്റ്റഡിയില്‍ ലഭിക്കുകയൊള്ളു.