Latest News

"രഞ്ജിത്താണ് ഇപ്പോള്‍ എന്റെ.. എന്റെ എല്ലാമെല്ലാമല്ലേ.." തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി റിമി ടോമി; വൈറലായി വീഡിയോ

2019-03-09 02:15:50am |

മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. തുടക്കത്തില്‍ ഉണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോള്‍ താരം. ലുക്കും ഹെയര്‍സ്റ്റെലും, റിമിയുടെ ശരീരഭാരത്തില്‍ തന്നെ മാറ്റം വന്നു. എന്നാല്‍ സംസാരത്തിലും പാട്ടിലും ഒരു മാറ്റവുമില്ല. റിമി ഇപ്പോള്‍ എങ്ങനെ ഇത്രയും സുന്ദരിയായി എന്നാണ് ആരാധകരുടെ ചോദ്യം. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്ന റിമി ടോമിയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

തന്റെ വര്‍ക്കൗട്ട് സെക്ഷനാണ് റിമി വീഡിയോയില്‍ പരിചപ്പെടുത്തുന്നത്. കൂടെ രഞ്ജിത്ത് എന്ന തന്റെ ജിം ട്രെയിനറെയും റിമി കാട്ടി തരുന്നുണ്ട്. രഞ്ജിത്ത് ആണ് എന്റെ ജിം ട്രെയിനര്‍. രഞ്ജിത്താണെന്റെ ശക്തി. ഇതിന്റെ എല്ലാ ക്രഡിറ്റും രഞ്ജിത്തിനാണ്. രഞ്ജിത്തിന്റെ സഹായത്തോടെയാണ് ഞാന്‍ ഈ രൂപത്തിലെത്തിയത്. രഞ്ജിത്താണ് ഇപ്പോള്‍ എന്റെ.. എന്റെ എല്ലാമെല്ലാമല്ലേ...'യെന്നും പറയുകയും പാടുകയുമാണ് റിമി വീഡിയോയിലൂടെ. ഒന്നരലക്ഷത്തോളം ആളുകളാണ് റിമിയുടെ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്.