Latest News

നിശബ്ദത ബലഹീനതയായി കാണരുത്; ഫ്രാങ്കോ ബിഷപ്പിനെതിരെ സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി സഭ

2019-03-13 02:39:10am |

കൊച്ചി: പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരത്തിനിറങ്ങിയ കന്യാസ്ത്രീകളെ തള്ളി കത്തോലിക്കാ സഭ രംഗത്ത്.
കന്യാസ്ത്രീകളുടെ സമരത്തിന് നേതൃത്വം നല്‍കിയ സേവ് അവര്‍ സിസ്‌റ്റേഴ്‌സ് സംഘടന കത്തോലിക്കാ സഭയുടെയോ സമുദായത്തിന്റെയോ ഭാഗമല്ലെന്നും ഈ സംഘടനയുടെ സഹായവും സംരക്ഷണവും സഭയ്ക്ക് ആവശ്യമില്ലെന്നും സന്യാസിനികള്‍ നിസ്സഹായരാണെന്ന് വരുത്തി സഭയെ അവഹേളിക്കുകയാണ് സംഘടന ചെയ്തതെന്നും കത്തോലിക്ക സഭയിലെ സന്യാസ സമൂഹത്തിലെ തലവന്മാര്‍ കുറ്റപ്പെടുത്തി.

സന്യാസ വ്രതങ്ങളും സഭാ നിയമങ്ങളും അനുസരിക്കാന്‍ കഴിയാത്തവരാണ് സഭയെ അധിക്ഷേപിക്കുന്നത്. നിശബ്ദത ബലഹീനതയായി കാണരുത്. ഇനിയും അവഹേളിക്കാന്‍ ശ്രമിച്ചാല്‍ പരസ്യമായി പ്രതികരിക്കുമെന്നും ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കത്തോലിക്കാ സഭ മുന്നറിയിപ്പ് നല്‍കി.