വേർപാടിലും മാണി ആ കരം വിട്ടില്ല, 62 വ​ർ​ഷം നി​ഴ​ൽ​പോ​ലെ കൂ​ടെ​ന​ട​ന്ന കു​ട്ടി​യ​മ്മ അ​​പ്പോ​ഴും ഭ​ർ​ത്താ​വി​​െൻറ കൈ​ക​ൾ ചേ​ർ​ത്തു​പിടിച്ചു

2019-04-10 02:48:38am |

കൊ​ച്ചി: 62 വ​ർ​ഷം നി​ഴ​ൽ​പോ​ലെ കൂ​ടെ​ന​ട​ന്ന കു​ട്ടി​യ​മ്മ അ​​പ്പോ​ഴും ഭ​ർ​ത്താ​വി​​െൻറ കൈ​ക​ൾ ചേ​ർ​ത്തു​പി​ടി​ച്ച്​ അ​രി​കി​ൽ​ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. കു​ട്ടി​യ​മ്മ​യു​ടെ കൈ​ക​ളി​ൽ മു​റു​കെ​പ്പി​ടി​ച്ചി​രു​ന്ന ആ ​കൈ​ക​ൾ ഒ​ന്ന്​​ ത​ണു​ത്ത​യ​ഞ്ഞു... അ​വ​സാ​ന നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു അ​ത്. രാ​ഷ്​​ട്രീ​യ കേ​ര​ള​ത്തി​​െൻറ​യും ക​രി​ങ്ങോ​​ഴയ്​ക്ക​ൽ ത​റ​വാ​ടി​​െൻറ​യും കാ​ര​ണ​വ​ർ കെ.​എം. മാ​ണി​യു​ടെ വേ​ർ​പാ​ടി​​െൻറ ശൂ​ന്യ​ത​യി​ൽ കു​ട്ടി​യ​മ്മ​യും കു​ടും​ബാം​ഗ​ങ്ങ​ളും ഒ​രു​നി​മി​ഷം നി​ശ്ചല​രാ​യി നി​ന്നു​പോ​യി.

ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക്​ വ​ർ​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു മാ​ണി. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു​സ​മീ​പം മ​ക​ളു​ടെ വീ​ട്ടി​ൽ വ​ന്നു​പോ​യി ചി​കി​ത്സ തു​ട​ർ​ന്നു. ഒ​ടു​വി​ൽ രോ​ഗം മൂ​ർ​ച്ഛി​ച്ച​തോ​ടെ ഈ ​മാ​സം അ​ഞ്ചി​ന്​ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ ​തി​ങ്ക​ളാ​ഴ്​​ച വൈ​കി​യും ഡോ​ക്​​ട​ർ​മാ​ർ പ​റ​ഞ്ഞി​രു​ന്നു. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11ഓ​ടെ അ​ത്​ കൂ​ടു​ത​ൽ മെ​​ച്ച​പ്പെ​ട്ടു. എ​ന്നാ​ൽ, ര​ണ്ടു​​മ​ണി​യോ​ടെ ര​ക്​​ത​സ​മ്മ​ർ​ദ​വും നാ​ഡി​മി​ടി​പ്പും താ​ഴ്​​ന്ന്​ നി​ല ഗു​രു​ത​ര​മാ​യി. 

ആ​ശ​ങ്ക​യു​ടെ വി​വ​ര​ങ്ങ​ളാ​ണ്​ പി​ന്നീ​ട്​ പു​റ​ത്തു​വ​ന്ന​ത്. ഇ​തോ​ടെ പാ​ർ​ട്ടി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ആ​ശു​പ​ത്രി​യി​ലേ​ക്ക്​ എ​ത്തി​ത്തു​ട​ങ്ങി. 4.57ന്​ ​ഡോ​ക്​​ട​ർ​മാ​ർ മ​ര​ണം സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ ആ​ശു​പ​ത്രി​ക്ക​ക​വും പു​റ​വും ജ​ന​നി​ബി​ഡ​മാ​യി. ആ​ശു​പ​ത്രി​യി​ൽ​ത​ന്നെ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കി. ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സ്​ ന​ന്നേ പാ​ടു​പെ​ട്ടു. 5.45ഓ​ടെ മൃ​ത​ദേ​ഹം പു​റ​ത്തേ​ക്ക്​ കൊ​ണ്ടു​വ​ന്നു. കൊ​ച്ചു​മ​ക​ൻ കു​ഞ്ഞു​മാ​ണി വ​ല്യ​പ്പ​ച്ച​​ന്​ ചും​ബ​നം ന​ൽ​കി. 

സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ന​ട​ക്കം ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി​യ നേ​താ​ക്ക​ൾ​ക്കു​മു​ന്നി​ൽ മ​ക​ൻ ജോ​സ്​ കെ. ​മാ​ണി​ക്ക്​ വി​തു​​മ്പ​ല​ട​ക്കാ​നാ​യി​ല്ല. പൊ​തു​ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി​യ​ശേ​ഷ​മാ​ണ്​ പാ​ർ​ട്ടി വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്​ എ​ത്തി​യ​ത്. നേ​താ​വി​ന്​ മു​ന്നി​ൽ നി​റ​ഞ്ഞ​ക​ണ്ണു​ക​ളു​മാ​യി അ​ദ്ദേ​ഹം നി​ന്നു.