ലൈംഗീകമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന നടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു

2019-04-13 03:05:08am |

കായംകുളം: ലൈംഗീകമായി പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന നടിയുടെ പരാതിയില്‍ പോലീസ് കേസടെുത്തു. സീരിയല്‍ നടിയുടെ പരാതിയില്‍ കായംകുളം പോലീസാണ് കേസെടുത്തിരിക്കുന്നത്. 37 കാരനായ യുവാവ് 61 കാരിയായ തന്നെ വശീകരിച്ചുവെന്നും പിന്നീട് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

കായംകുളത്തുള്ള വീട്ടിലും താമസിച്ചിരുന്ന ഹോട്ടലിലും അതിക്രമിച്ച് കടന്ന് നിരവധി വട്ടം പീഡിപ്പിച്ചുവെന്നും ഇതിന്റെ എല്ലാം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. എറണാകുളം സ്വദേശി സിയ എന്ന യുവാവിനെതിരെയാണ് സീരിയല്‍ നടി കായംകുളത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നത്.

ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചുവെന്നും ഇതിലൂടെ സ്വകാര്യത നഷ്ടമായെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. പരാതിയില്‍ കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിയില്‍ പറഞ്ഞിരിക്കുന്ന യുവാവ് വിദേശത്താണെന്നും പോലീസ് പറയുന്നു.