Latest News

"വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ .. അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തില്‍ പ്രതികരണം വേണോ ..?"; സീരിയല്‍ നടിയുടെ വീഡിയോ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി കല ഷിബു

2019-04-14 05:07:45am |

തന്നെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന്കാട്ടി സീരിയല്‍ നടി നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. 61 വയസുള്ള തന്നെ 39കാരനായ കൊച്ചി നിവാസി വശീകരിച്ച് വീട്ടില്‍ വെച്ചും ഹോട്ടല്‍ മുറിയില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മനഃശാസ്ത്ര വിദഗ്ധ കല ഷിബു.

കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇമ്മിണി വലിയ പോസ്റ്റ് ആണ് ..
വേണേല്‍ വായിച്ചോ ..

അച്ഛന്‍ ആണ് ആദ്യത്തെ ശത്രു എന്ന് പറഞ്ഞ ഒരു പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടി ..
അവളെ വഴക്കു പറഞ്ഞത് , അടിച്ചതു ഒക്കെ അവള്‍ പറഞ്ഞു ..
'' അയാളുടെ കൂട്ടുകാര്‍ വന്നപ്പോള്‍ ഞാന്‍ മുന്നില്‍ ചെന്ന് നിന്നെന്നു പറഞ്ഞായിരുന്നു അടിച്ചത് ..'''
ഞാന്‍ ആ കുട്ടിയുടെ അമ്മയെ നോക്കി ..
അവര്‍ മുഖം കുനിച്ചു ..
'' അച്ഛനല്ലേ അറിയു..അവരൊക്കെ എത്ര വൃത്തികെട്ടവന്മാരാണെന്നു !!
അച്ഛനും ആ കൂട്ടത്തില്‍ പെട്ടത് ആണെന്ന് ഓര്‍ക്കണം ..'
പകയോടെ അവള്‍ പറഞ്ഞു ..
വര്ഷങ്ങള്ക്കു മുന്‍പുള്ള ഈ സംഭവം ഇടയ്ക്കു ഞാന്‍ ഓര്‍ക്കും ..
സ്വന്തം വീട്ടില് ഒരു നിയമം , നാട്ടില്‍ മറ്റൊരു നിയമം ..!!

രാമനാഥന്‍ ഡോക്ടര്‍ ന്റെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലി നോക്കുന്ന സമയം വന്ന ഒരു കേസ് ഉണ്ട് ..
ഡോക്ടര്‍ നോട് എന്നും എനിക്ക് നന്ദി ഒരു കാര്യത്തില്‍ ആണ് ..
ധാരാളം സമയം , ഓരോ രോഗികളെയും കാണാനും അവരോടു ഇടപെടാനും തുടക്കകാരി ആയ എനിക്ക് തരുമായിരുന്നു ..
അദ്ദേഹം അര്‍പ്പിച്ച ആ വിശ്വാസത്തില്‍ എനിക്ക് അഭിമാനം ആയിരുന്നു ..
റിട്ടയര്‍ ആകാന്‍ ഏതാനും മാസമുള്ള ഒരു സ്‌കൂള്‍ ടീച്ചര്‍ , അവരുടെ മകന്‍ , ഭാര്തതാവ് ..
ഇവരാണ് വന്നത് ..
ടീച്ചര്‍ ന്റെ സ്വഭാവത്തില്‍ പെട്ടന്നുണ്ടായ മാറ്റം .,
മകന്റെ വിവാഹം അടുത്തിരിക്കുക ആണ് .,.
കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ; ഭയന്ന ഭാവം ..
ഒന്നും സംസാരിക്കാന്‍ കൂട്ടാക്കാതെ ഇരിക്കുന്ന അവരോടു എന്തൊക്കെ ചോദിച്ചിട്ടും മറുപടി ഇല്ല ..
എന്നിരുന്നാലും തുടര്‍ച്ചയായി അവരെ കണ്ടു കൊണ്ടേ ഇരുന്നു ..
രണ്ടാം ദിവസം അവര്‍ സംസാരിച്ചു ..
ഉള്ളില്‍ കെട്ടിനിന്ന സങ്കടക്കടല്‍ അങ്ങ് പൊട്ടിയൊഴുകി ..

'''വേണമെന്ന് വെച്ചല്ല ..സംഭവിച്ചു പോയി ..
ഭാര്തതാവിന്റെ കുറവ് കൊണ്ടല്ല ..
എനിക്ക് , അറിയില്ല ., എങ്ങനെയോ അങ്ങനെ സംഭവിച്ചു പോയി .''

സ്‌കൂളിലെ പ്യൂണ്‍ ആയി അവര്‍ക്കു വര്ഷങ്ങളായി ഉണ്ടായിരുന്ന ബന്ധം ..
അരുതാത്തതു അടുത്തിടെ മറ്റൊരു അധ്യാപകന്‍ കാണാന്‍ ഇടയായി ..
സ്‌കൂളിലെ പ്രധാന അദ്ധ്യാപിക ആണ് ..പ്യൂണ്‍ വളരെ പ്രായം കുറഞ്ഞ വ്യക്തിയും ..!
സംഘര്‍ഷത്തിന്റെ കൊടുമുടിയില്‍ ആക്കിയത് ,
സഹപ്രവര്‍ത്തകന്റെ ഭീഷണി ആണ് ..
'' ഇതിപ്പോ ഒരാളോട് മാത്രമായി എങ്ങനെ നടക്കും ..
ഞങ്ങളും ഒക്കെ ഇവിടെ ഉണ്ട് ..
ആലോചിച്ചു മറുപടി പറഞ്ഞാല്‍ മതി ..'
'
സാധാരണകാരി ആയ ഒരു കുടുംബിനിയുടെ സമനില താറുമാറാകാന്‍ ഇതില്‍ കൂടുതല്‍ എന്താ വേണ്ടത് ..?
അവരുടെ ഭാര്തതാവിനോടല്ല ; മകനോടാണ് വിവരങ്ങള്‍ അറിയിച്ചത് .
ആ മുഖം ഇന്നും എന്റെ മനസ്സില്‍ ഉണ്ട് ..
ആദ്യം കുറെ നേരം കൈപ്പത്തികളാല്‍ മുഖം പൊത്തി അമര്‍ത്തിപ്പിടിച്ചു ഇരുന്നു ..
പിന്നെ ആ മുഖം ഉയര്‍ത്തുമ്പോള്‍ ,കണ്ണുകളില്‍ ജലാംശം പെരുകി ,ശക്തമായി കിതയ്ക്കുകയും ചെയ്തു കൊണ്ടേ ഇരുന്നു ..
എത്രയോ നേരമെടുത്ത് ആണ് അയാള്‍ സംസാരിക്കാന്‍ ഉള്ള കഴിവ് വീണ്ടെടുത്തത് എന്നെനിക്കു അറിയാം ..
ഉള്‍കൊള്ളാന്‍ ആര്‍ക്കാണ് കഴിയാത്തതു ആ മകന്റെ നിസ്സഹായാവസ്ഥ ..
അവന്റെ മനസ്സില്‍ കൂടി കടന്നു പോകുന്ന ചിന്തകളെ ഊഹിക്കാം ..
'അമ്മ ആണ് ..
അതാണ് ആദ്യത്തെ ഷോക്ക് ..!
പിന്നെ അവരുടെ പ്രായം ..
വിവാഹപ്രായം എത്തിയ മകന്‍ ..
റിട്ടയര്‍ ആകാന്‍ അധികം നാളുകള്‍ ഇല്ല ..
ഡോക്ടര്‍ , ഞാന്‍ ..
ഞങ്ങള്‍ രണ്ടുപേരും ഒരുപാടു നേരം സംസാരിച്ചു ,അവന്റെ ഉള്‍ക്കാഴ്ചകള്‍ നേരെ ആക്കി കൊണ്ട് വന്നു ..
നമ്മള്‍ കാണുന്ന പോലെ അല്ല മനസ്സ് അല്ലെ ?
അവന്‍ എന്നോട് ചോദിച്ച ചോദ്യം അതായിരുന്നു ..

ഞാന്‍ എന്തിനാണ് ഈ കേസ് ഇപ്പൊ എഴുതിയത് എന്ന് വെച്ചാല്‍ ,
നമ്മളില്‍ പലരും കണ്ട ഒരു വീഡിയോ ..
പ്രായം ആയ ഒരു സീരിയല്‍ സ്ത്രീ .
അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്തു , ഏതോ ഒരുത്തന്‍ അവരെ നാണം കെടുത്താന്‍ ആയി കിടപ്പറ രംഗങ്ങള്‍ വ്യാപിപ്പിക്കുക ആണ് ..
ആ വാര്‍ത്തയുടെ താഴേ വന്ന അശഌല കമന്റു മഴ വായിക്കാന്‍ ഇത്തിരി ശക്തി കൂടുതല്‍ വേണം ..

എന്തെങ്കിലും ഒരു പോസ്റ്റ് ഞാന്‍ , ഉള്‍പ്പടെ ഏത് സ്ത്രീയോ അവരെ ഒന്ന് സാന്ത്വനപ്പെടുത്താന്‍ ഇട്ടു എന്ന് ഇരിക്കട്ടെ ..
ഇടുന്ന പോസ്റ്റ് നു താഴെ വരുന്ന പൊങ്കാല എന്താകും എന്ന് ഊഹിക്കാം ..

''ഇവരെ പോലെ കുറെ എണ്ണം ഇറങ്ങും ..ഫെമിനിച്ചികള്‍ ...!!
ഇവളുടെ ഒക്കെ കഴപ്പ് തീര്‍ക്കാന്‍ ആരുമില്ലേ വീട്ടില്‍ ..?
അല്ലേലും അമ്മായിക്ക് ലൈംഗിക താല്‍പ്പര്യം വളരെ കൂടുതല്‍ ആണ് ..!
എഴുത്തില്‍ ഒക്കെ ഉണ്ട് ..
അമ്മാവന്‍ ഇല്ലിയോ വീട്ടില്‍ ..?
ഇതൊക്കെ കുറവാ ..!
ദ്വയാര്‍ത്ഥ പ്രയോഗത്തിലെ അമ്മായിയോ ,ചേച്ചിയോ , ഒക്കെ ആയി ഞാന്‍ മാറ്റപ്പെട്ടു കൊണ്ടേ ഇരിക്കും ..
ഇതിന്റെ അപ്പുറത്തേയ്ക്ക് പോകും ..!

തൊടുപുഴയിലെ കുഞ്ഞിന്റെ അമ്മയെ ന്യായീകരിച്ചില്ല ..ആ അവസ്ഥ എന്തായിരുന്നു എന്ന് ചിന്തിച്ചു വിശകലനം ചെയ്തു ..
സമൂഹമേ ,നമ്മളറിയാതെ, നിങ്ങള്‍ അറിയാത്ത സ്ത്രീ ജീവിതങ്ങള്‍ ഉണ്ട് ..മനുഷ്യ ജീവിതം ഉണ്ട്..

വായിച്ചു കേട്ടതോ ., ആരെങ്കിലും പറഞ്ഞു കെടുത്തും വെച്ച് വിടുവായത്തരം പറയുകയോ അല്ല ..
ഏഴ് വര്ഷം എന്റെ ഔദ്യോഗിക ജീവിതം ., കൊല്ലം ജില്ലയിലെ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തായിരുന്നു ..
ഞാന്‍ പ്രധാന സാക്ഷി ആയ പീഡന കേസുകള്‍ ഇനിയും വിളിക്കാന്‍ ഉണ്ട് ..
ജീവന്‍ പണയം വെച്ച് രക്ഷിച്ച പെണ്കുട്ടികള്‍ പോലും , ഒരു ഘട്ടം കഴ്ഞ്ഞു തിരിച്ചു മോശപ്പെട്ട പഴയ അവസ്ഥയില്‍ മടങ്ങി പോകുന്നത് നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട് ..
ഇവിടത്തെ നിയമവ്യവസ്ഥ അതാണ് ..
അന്ന് പോക്‌സോ നിയമം നിലവില്‍ വന്നിട്ടില്ല ..
ഇന്നും നിലവില്‍ വന്നിട്ടും കെട്ടികിടക്കുന്ന എത്രയോ കേസുകള്‍ ..അതൊന്നും ചോദ്യം ചെയ്യാന്‍ ചെയ്യാന്‍ ആരെയും കണ്ടിട്ടില്ല. .
ആ പോട്ടെ ..
അതൊന്നും ഇവിടെ വിഷയം അല്ല .!!
ഇവിടെ , ഓരോ വ്യക്തിയുടെയും നിസ്സഹായാവസ്ഥ ചൂണ്ടി കാണിക്കുമ്പോ ,
അതിന്റെ ചുവട്ടില്‍ വന്നു അശ്ലീലം എഴുതുന്ന ആ മാനസികാവസ്ഥ ഉണ്ടല്ലോ ..
അതാ പറഞ്ഞു വരുന്നത് ..
നമ്മുക്ക് അറിയില്ല സഹോദരി സഹോദരന്മാരെ ..
ആരുടെയും ജീവിതം എങ്ങനെ , ഏത് തരത്തില്‍ എന്നൊക്കെ ..
സദാചാര കുരു പൊട്ടുന്ന ഏതെങ്കിലും നന്മ മനസ്സുകള്‍ , ഒരു അക്രമം കണ്ടാല്‍ ചെറുക്കുമോ ?
അതിനു ധൈര്യം ഉണ്ടോ ?
ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചു ഇടപെട്ടാല്‍ മാത്രമേ ആ കുരു പൊട്ടു ..
വ്യക്തിപരമായി പറയാം ..
എനിക്കുണ്ട് ധൈര്യം ..
എന്റെ കുഞ്ഞിന് ഞാന്‍ ഉണ്ട് ..
അങ്ങനെ ഒരു കൈ അവള്‍ക്കു നേരെ വന്നാല്‍ , നിയമത്തിനു വിട്ടു കൊടുക്കില്ല ..
കൊന്നു കളഞ്ഞേക്കും ഞാന്‍ ..
എന്റെ അല്ലാത്ത മക്കള്‍ക്ക് വേണ്ടി ഞാന്‍ ഒരുപാടു ചെയ്തിട്ടും , അതിന്റെ പ്രശ്‌നങ്ങളേ നേരിട്ടിട്ടും ഉണ്ട് ..
പക്ഷെ എല്ലാ സ്ത്രീകളും അങ്ങനെ അല്ല ..
അതവര്‍ വളര്‍ന്നു വന്ന സാഹചര്യം പോലെ ആണ് എന്ത് അക്രമത്തെയും ചെറുക്കാന്‍ ഉള്ള ഉശിരു ..!
കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയാലും ആ നേരം പ്രതികരിക്കാന്‍ സാധിക്കണം എന്നില്ല ..
'അമ്മ മഹത്വം ഒന്നും വാഴ്ത്തിയിട്ടു ഒരു കാര്യമില്ല ..
മനസ്സാണ് ..അതിന്റെ ശക്തിയും ദൗര്‍ബല്യവും അവനവനു പോലും അറിയില്ല പലപ്പോഴും ..

എന്തിനാണ് ഈ എഴുത്ത് എന്ന് വെച്ചാല്‍,
ആ സ്ത്രീ ..
വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ ..
അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തില്‍ പ്രതികരണം വേണോ ..?
അവരെ അറിയില്ല ..
ഈ സമയം അവര്‍ക്കു നേരിടാന്‍ കരുത്ത് ഉണ്ടാകട്ടെ എന്നൊരു പ്രാര്‍ത്ഥന ..
ഇനി , ഇത് ഞാന്‍ ന്യായീകരിക്കുന്നത് എനിക്ക് കഴപ്പ് കൂടിയിട്ട് ആണെന്ന് തോന്നുന്നവരോട് ;
ആ സാധനം ,.അതങ്ങനെ നില്കുന്നത് അല്ലെ നല്ലത് ..?
ആരെയും ഞാന്‍ ആയി വേദനിപ്പിക്കുന്നില്ല ,നശിപ്പിക്കുന്നില്ല .
എന്റെ അനുവാദം ഇല്ലാതെ ഒരാളും എന്നെ തൊട്ടിട്ടില്ല ..ഇഷ്ടമില്ലാതെ ആരെയും അങ്ങോട്ടും പീഡിപ്പിച്ചിട്ടില്ല ..
പിന്നെ എന്താണെന്നു കഴപ്പ് കൂടിയാല് ..!!