Latest News

തെറ്റയിലിന്റെ ലൈംഗിക വീഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന് യുവതി; തൃക്കാക്കര പോലീസില്‍ പരാതി നല്‍കി

2019-04-16 03:13:05am |

തൃശൂര്‍: ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനെതിരെ വെളിപ്പെടുത്തലുമായി ജോസ് തെറ്റയില്‍ ഉള്‍പ്പെട്ട ലൈംഗിക വീഡിയോയിലെ യുവതി. ജോസ് തെറ്റയിലിന്റെ അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനാണെന്ന് വെളിപ്പെടുത്തിയ യുവതി തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സോളാര്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ലൈംഗിക വീഡിയോ പുറത്തുവിട്ടതെന്നും യുവതി വെളിപ്പെടുത്തി.

ബെന്നി ബെഹനാന്റെ നിര്‍ദ്ദേശപ്രകാരമാണ് ജോസ് തെറ്റയിലിനെ വീഡിയോയില്‍ കുടുക്കിയത്. താന്‍ വിശ്വസിച്ച് ഏല്‍പ്പിച്ച വീഡിയോ ദൃശ്യങ്ങളിലെ ചില ഭാഗങ്ങള്‍ അവര്‍ ചാനലുകള്‍ വഴി പ്രദര്‍ശിപ്പിച്ചതായും പരാതിക്കാരി പറഞ്ഞു.

മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഇതിന് പിന്നിലുണ്ട്. വിവാദ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പിടിച്ചുവാങ്ങി. ഇതിലെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞാണ് ഭീഷണിയെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ബെന്നി ബെഹനാണ് പുറമെ ഭാര്യയ്‌ക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. തെറ്റയിലിന്റെ വീഡിയോയില്‍ ഉള്‍പ്പെട്ട യുവതിയും ഇത്തവണ ചാലക്കുടിയില്‍ മത്സരിക്കുന്നുണ്ട്.