Latest News

സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ചേര്‍ത്ത് അശ്ലീല പരാമര്‍ശവുമായി ബി.ജെ.പി നേതാവ്

2019-04-16 03:13:33am |

ഷിംല: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശവുമായി ഹിമാചല്‍ പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റി. പഞ്ചാബ് സ്വദേശിയായ ഒരാള്‍ താങ്കളോട് പറയാന്‍ ആവശ്യപ്പെട്ട കാര്യം ഞാന്‍ പറയുകയാണ്. ഇന്ത്യയുടെ കാവല്‍ക്കാരനായ മോഡി കള്ളനാണെങ്കില്‍ താങ്കള്‍ ഒരു മദര്‍ചോദ് (അമ്മയുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നയാള്‍) ആണെന്നായിരുന്നു സത്പാലിന്റെ പരാമര്‍ശം.

കാവല്‍ക്കാരന്‍ കള്ളനാണെന്നാണ് അയാള്‍ പറയുന്നത്. സഹോദരാ നിങ്ങളുടെ അമ്മ ജാമ്യത്തിലാണ്, സഹോദരീ ഭര്‍ത്താവും ജാമ്യത്തിലാണ്. പിന്നെ താങ്കളും. നിങ്ങള്‍ കള്ളനെന്ന് വിളിക്കുന്ന അദ്ദേഹത്തിനെതിരെ ഒരു കേസുമില്ല. അദ്ദേഹം ജാമ്യത്തിലല്ല. ഒരു പഞ്ചാബ് സ്വദേശി താങ്കളോട് പറയാന്‍ ആവശ്യപ്പെട്ടത്. ഞാനിവിടെ പറയാം. ഇന്ത്യയുടെ കാവല്‍ക്കാരന്‍ കള്ളനാണെങ്കില്‍ നിങ്ങള്‍ ഒരു മദര്‍ചോദ് ആണ്-സത്പാല്‍ പറഞ്ഞു.

#WATCH Himachal Pradesh BJP chief Satpal Singh Satti speaks in Solan, on Congress President Rahul Gandhi, over his 'Chowkidar chor hai' slogan. (13.04.2019) (Note: Strong language) pic.twitter.com/Kwg3UUbYqL— ANI (@ANI) April 15, 2019

സത്പാലിന്റെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അങ്ങേയറ്റം നാണംകെട്ട വാക്കുകളാണ് സത്പാലിന്റേതെന്ന് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് വക്താവ് നരേഷ് ചൗഹാന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ഗവണ്‍മെന്റ് പരാജയപ്പെട്ടു. അതിനാല്‍ അവര്‍ ഇത്തരം ഭാഷയിലാണ് സംസാരിക്കുന്നത്. ജനങ്ങള്‍ക്ക് ഇത് ഉള്‍ക്കൊള്ളാനാവില്ല. നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.