കു​ടും​ബ​ജീ​വി​തം​വ​രെ പ​രാ​മ​ർ​ശി​ച്ച ക​മ​ൻ​റു​ക​ൾ, പ്രതിഭ എം.എൽ.എക്കെതിരെ സൈബർ ആക്രമണം; പൊട്ടിത്തെറിച്ച് എം.എൽ.എ

2019-05-15 01:58:33am |

കാ​യം​കു​ളം: മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന ആ​വ​ശ്യം മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു. ​പ്ര​തി​ഭ എം.​എ​ൽ.​എ​ക്കു​നേ​രെ സൈ​ബ​ർ ഗു​ണ്ട ആ​ക്ര​മ​ണം. ഫേ​സ്ബു​ക്കി​ലൂ​ടെ പൊ​ട്ടി​ത്തെ​റി​ച്ച് എം.​എ​ൽ.​എ​യും. കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​കെ. ശൈ​ല​ജയുടെ ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ ക​മ​ൻ​റി​ട്ട​താ​ണ് ‘സൈ​ബ​ർ സ​ഖാ​ക്ക​ളെ’ ചൊ​ടി​പ്പി​ച്ച​ത്. വി​ഷ​യ​ത്തി​ൽ എം.​എ​ൽ.​എ​യു​ടെ കു​റി​പ്പ് അ​നു​ചി​ത​മാ​ണെ​ന്ന് മ​ന്ത്രി പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്ര​തി​ഭ​ക്കു​നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണം ശ​ക്ത​മാ​യ​ത്.

കു​ടും​ബ​ജീ​വി​തം​വ​രെ പ​രാ​മ​ർ​ശി​ച്ച ക​മ​ൻ​റു​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് പ്ര​തി​ഭ ന​ട​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​ത്തെ പാ​ർ​ട്ടി സം​ഘ​ട​ന കാ​ര്യം എ​ന്ന രീ​തി​യി​ൽ ദു​ർ​വ്യാ​ഖ്യാ​ന​ത്തോ​ടെ ന​ട​ത്തി​യ സം​ഘ​ടി​ത അ​റ്റാ​ക്ക് മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തി​ഭ കു​റി​ച്ചി​രി​ക്കു​ന്ന​ത്. 

വ്യ​ക്തി​പ​ര​മാ​യി ചി​ല​ർ​ക്കു​ള്ള വി​രോ​ധം ക​മ​ൻ​റു​ക​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത് മ​ന​സ്സി​ലാ​യി. കു​ടും​ബ​ജീ​വി​തം പ​രാ​മ​ർ​ശി​ച്ച​വ​രെ ‘സ​ഖാ​വ്’ എ​ന്ന് സം​ബോ​ധ​ന ചെ​യ്യാ​ൻ അ​റ​ക്കും. സൈ​ബ​ർ ഗു​ണ്ടാ​യി​സ​മെ​ന്നാ​ണ് ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കാ​ൻ ക​ഴി​യു​ക​യെ​ന്നും കൂ​ടു​ത​ൽ ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ലെ​ന്നും പ്ര​തി​ഭ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.