Latest News

സുഷമ സ്വരാജിന്​ ആശംസകൾ അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍; ആന്ധ്രപ്രദേശ്​ ഗവര്‍ണറായി ചുമതലയേൽക്കു​െമന്ന അഭ്യൂഹങ്ങൾ തള്ളി ബി.ജെ.പി നേതാവ്​ സുഷമ സ്വരാജ്​

2019-06-11 01:30:03am |

ന്യൂഡൽഹി: ആന്ധ്രപ്രദേശ്​ ഗവര്‍ണറായി ചുമതലയേൽക്കു​െമന്ന അഭ്യൂഹങ്ങൾ തള്ളി ബി.ജെ.പി നേതാവ്​ സുഷമ സ്വരാജ്​. മുൻ വിദേശകാര്യമന്ത്രിയായിരുന്ന സുഷമയെ ആന്ധ്ര ഗവർണറായി നിയമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക്​ കരുത്തുപകർന്നത്​ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനാണ്​. ആന്ധ്ര ഗവർണർ ആയി ചുമതല ഏൽക്കുന്ന സുഷമ സ്വരാജിന്​ ആശംസകൾ അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്​ വൈറലായി.

എന്നാല്‍, അരമണിക്കൂറിനുള്ളില്‍ ട്വീറ്റ്  പിന്‍വലിച്ചു. ഇതിന്​ പിന്നാലെ താൻ ഗവർണറാകുമെന്ന വാർത്ത തെറ്റാണെന്ന്​ സുഷമ സ്വരാജ്​ ട്വിറ്ററിലൂടെത്തന്നെ വിശദീകരിച്ചു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുഷമ സ്വരാജ് ഇക്കുറി നരേന്ദ്ര മോദി മന്ത്രിസഭയില്‍നിന്ന് വിട്ട് നിന്നത്. എസ്. ജയശങ്കറാണ് രണ്ടാം മോദി സര്‍ക്കാരിൽ വിദേശകാര്യമന്ത്രി.