Latest News

ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ വന്‍ തട്ടിപ്പുവീരന്‍ ; എഞ്ചിനീയറിംഗിന് പഠിക്കുമ്പോള്‍ ആദ്യ എടിഎം കവര്‍ച്ച ; പിന്നെ നിധി - നാഗമാണിക്യം തട്ടിപ്പ് ; സ്വര്‍ണ്ണക്കടത്തും വ്യാജ സ്വര്‍ണ്ണബിസ്‌ക്കറ്റും വരെ..!!

2019-06-12 01:24:55am |

തൃശൂര്‍: വയലിനിസ്റ്റ് ബാലഭാസ്‌ക്കറുടെ അപകടമരണത്തില്‍ പോലീസ് സംശയിക്കുന്ന ഡ്രൈവര്‍ അര്‍ജുന്‍ എടിഎം കൊള്ള മുതല്‍ നിധി തട്ടിപ്പ് വരെയുള്ള അനേകം ക്രിമിനല്‍ കേസുകളില്‍ പ്രതി. പണത്തിന് വേണ്ടി എന്തു നികൃഷ്ടതയും കാണിക്കുന്ന അര്‍ജുന്‍ എഞ്ചിനീയറിംഗിന് പഠിക്കുന്ന കാലം മുതല്‍ തട്ടിപ്പും കേസുകളുമായി കഴിയുന്നയാള്‍. എടിഎം കൊള്ളയ്ക്ക് പുറമേ നിധി തട്ടിപ്പ്, നാഗമാണിക്യം തട്ടിപ്പ്, സ്വര്‍ണക്കടത്ത്, വ്യാജ സ്വര്‍ണ ബിസ്‌കറ്റ് വില്‍പന എല്ലാം ചെയ്തു.

ഒരിക്കല്‍ ഗള്‍ഫില്‍ നിന്നു നികുതി വെട്ടിച്ചു കടത്തുന്ന കള്ളസ്വര്‍ണം വിപണി വിലയേക്കാള്‍ കുറവില്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വ്യവസായികളെ കബളിപ്പിച്ച് ആയിരുന്നു അര്‍ജുന്‍ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട തട്ടിപ്പ് തുടങ്ങിയത്. പിന്നീട് നിധി ഒളിഞ്ഞു കിടക്കുന്ന സ്ഥലം കാട്ടിത്തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു അര്‍ജുന്റെ തട്ടിപ്പ്. അര്‍ജുനും സംഘവും പലരില്‍ നിന്നും പണം തട്ടി. കോടികള്‍ വിലമതിക്കുന്ന നാഗമാണിക്യം കയ്യിലുണ്ടെന്നു പ്രചരിപ്പിച്ചും തട്ടിപ്പ് നടത്തി.

പാലക്കാട്, തൃശൂര്‍ ജില്ലകളിലെ രണ്ട് എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസില്‍ പിടിയിലായിരുന്നു. മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇത്. 2016 ജനുവരിയില്‍ ലക്കിടിയില്‍ ബാങ്ക് ഓഫ് ബറോഡ എടിഎം തകര്‍ക്കാന്‍ നടത്തിയ ശ്രമവും ഫെബ്രുവരി 25 ന് പാഞ്ഞാളിലെ എസ്ബിഐ എടിഎം തകര്‍ക്കാന്‍ നടത്തിയ ശ്രമവുമാണ് അര്‍ജുനെ പോലീസിന്റെ വലയില്‍ എത്തിച്ചത്. എഞ്ചിനീയറിംഗ് പഠനകാലത്തായിരുന്ന അര്‍ജുന്‍ ആദ്യമായി കളവിലേക്ക് എത്തുന്നത്.

 

എന്നാല്‍ ആദ്യമായി നടത്തിയ ലക്കിടിയിലെയും പാഞ്ഞാളിലെയും എടിഎം കവര്‍ച്ചാ ശ്രമങ്ങളിലെ സമാനതകള്‍ കുറ്റവാളി ഒരാളാണെന്ന നിലമനത്തില്‍ പോലീസിനെ എത്തിച്ചു. ഒട്ടേറെ സംഗീത വിഡിയോ ആല്‍ബങ്ങളില്‍ നായകനായി അഭിനയിച്ച ആറ്റൂര്‍ സ്വദേശി ഫസിലിനൊപ്പമായിരുന്നു എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. പണത്തിന് വേണ്ടി എന്തിനും മടിയില്ലാത്ത അര്‍ജുന്‍ പണമുണ്ടാക്കാനായി എന്തു കുറുക്കുവഴിയും ചെയ്തിരുന്നു. നികുതി വെട്ടിപ്പിലൂടെ എത്തുന്നതായതിനാല്‍ സ്വര്‍ണ്ണക്കടത്ത് തട്ടിപ്പില്‍ പണം പോയ വ്യാപാരികള്‍ പരാതി നല്‍കിയിരുന്നില്ല. അതുകൊണ്ടു കുടുക്കാനും കഴിഞ്ഞില്ല. എന്നാല്‍ ഒടുവില്‍ സ്വര്‍ണം വാങ്ങാന്‍ താല്‍പര്യമുള്ള ആളെന്നു തെറ്റിദ്ധരിപ്പിച്ച് പോലീസ് പിടികൂടി.

സംഭവത്തില്‍ പോലീസ് നടത്തിയ കൂടുതല്‍ അന്വേഷണം കേസ് സംസ്ഥാനത്തെ ചില പ്രമുഖരിലേക്ക് നീളുമെന്ന് ഉറപ്പായിരിക്കുകയാണ്. അതുകൊണ്ടു തന്നെ അതീവ രഹസ്യമായ രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വിമാനത്താവളംവഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി പ്രകാശ് തമ്പിയുടെ വീട്ടില്‍നിന്നു പിടിച്ചെടുത്ത മൂന്ന് മൊെബെല്‍ ഫോണുകളില്‍ ഒന്ന് ബാലഭാസ് കാറിന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്്. എന്നാല്‍ ഫോണിന്റെ കോള്‍ ഡീറ്റെയില്‍സ് സംബന്ധിച്ച വിശദവിവരങ്ങള്‍ ഡി.ആര്‍.ഐ. പുറത്തുവിട്ടിട്ടില്ല.

പ്രകാശന്‍ തമ്പിയുടെ വീട്ടില്‍നിന്ന് മൂന്ന് മൊെബെല്‍ ഫോണുകള്‍ കണ്ടെത്തിയിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഒരു ഫോണ്‍ ബാലഭാസ്‌കറിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. പ്രകാശ് കമ്പിയും മൊഴി നല്‍കിയിട്ടുണ്ട്. അപകടത്തിനു ശേഷം ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും ചികിത്സയില്‍ കഴിയുമ്പോള്‍ ആശുപത്രിയില്‍ സഹായങ്ങള്‍ ചെയ്തിരുന്നതു പ്രകാശ് തമ്പിയുടെ നേതൃത്വത്തില്‍ ആയിരുന്നു. അപ്പോള്‍ എത്തിയ സന്ദര്‍ശകരെക്കുറിച്ചും മറ്റും പോലീസ് അന്വേഷിക്കും. ഇതുവരെയുള്ള അന്വേഷണത്തില്‍ അപകടത്തെ പ്രകാശ് തമ്പിയുമായി ബന്ധിപ്പിക്കുന്നതും ദുരൂഹത ഉറപ്പാക്കുന്നതുമായ തെളിവുകളൊന്നും െ്രെകംബ്രാഞ്ചിനു ലഭിച്ചിട്ടില്ല.

പിടിച്ചെടുത്ത ഫോണുകള്‍ പരിശോധിച്ച സി-ഡാക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ മേയ് 13 നാണ് 25 കിലോ സ്വര്‍ണവുമായി കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ സുനില്‍കുമാര്‍, കഴക്കൂട്ടം സ്വദേശി സെറീന എന്നിവരെ ഡി.ആര്‍.ഐ. പിടികൂടുന്നത്. അവരില്‍ തുടങ്ങിയ അന്വേഷണമാണ് സ്വര്‍ണക്കടത്തു മാഫിയയിലേക്ക് നീണ്ടത്.

കേസുമായി ബന്ധപ്പെട്ട് സെറീന ആദ്യം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ ബന്ധം വരെ ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതു കെട്ടുകഥയാണെന്ന് ഡി.ആര്‍.ഐ. അന്വേഷണത്തില്‍ തെളിഞ്ഞു. ബാലഭാസ്‌കറിന്റെ പരിപാടികളുടെ സംഘാടകനായ പ്രകാശ് അറസ്റ്റിലായതോടെ കേസിന് പുതിയ മാനം െകെവന്നു. ബാലഭാസ്‌കറിന്റെ ബാല്യകാല സുഹൃത്ത് വിഷ്ണു, ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അഭിഭാഷകന്‍ ബിജു എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.