Latest News

മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി: ജീവനക്കാരെ ആക്രമിക്കുകയോ ജോലി തടസപ്പെടുത്തുകയോ ചെയ്താല്‍ ഇതായിരിക്കും ശിക്ഷ

2019-06-16 04:58:19am |

തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാരുടെ ജോലി തടസ്സപ്പെടുകയോ അവരെ ഉപദ്രവിക്കുകയോ ചെയ്താല്‍ അവര്‍ക്ക് ലഭിക്കുന്ന ശിക്ഷകള്‍ എന്തെല്ലാം എന്ന് കാണിച്ച് കെ.എസ്.ഇ.ബി ജീവനക്കാര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ഇതിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കെഎസ് ഇബി പ്രവര്‍ത്തകര്‍.

പൊതുജനങ്ങളുടെ ശ്രദ്ധക്ക് എന്ന് തുടങ്ങിയാണ് ഫേസ്ബുക് പോസ്റ്റിന് തുടക്കമിട്ടിരിക്കുന്നത്. ജീവനക്കാരെ മര്‍ദിച്ചാലും ജോലിയില്‍ തടസം സൃഷ്ടിച്ചാലും മൂന്ന് മാസം തടവും പിഴയുമാണ് ശിക്ഷ.എന്നാല്‍ അതിക്രൂരമായി മര്ദിക്കുകയാണെങ്കില്‍ ജോലിക് തടസ്സം നില്‍ക്കുകയാണെങ്കില്‍ പത്ത് മാസം തടവും പിഴയുമാണ് ശിക്ഷ. കെഎസ് ഇബി ഓഫീസില്‍ കയറി വസ്തുവകകള്‍ തകര്‍ക്കുക നാശനഷ്ടം ഉണ്ടാകുക എന്നിവക്ക് മൂന്ന് മാസം തടവും പിഴയുമാണ് ശിക്ഷ.