Latest News

ആർപ്പുവിളിക്കുന്നവർ ഒരു ചെറിയ വൃത്തത്തിനുള്ളിൽ ജീവിക്കുന്നവരാണെന്നും പ്രായത്തി​​െൻറ പ്രശ്​നമായിരിക്കാമെന്നും പിണറായി ! മോഹൻലാൽ ആരാധകരുടെ ആർപ്പുവിളി; നീരസം പ്രകടിപ്പിച്ച്​ മുഖ്യമന്ത്രി

2019-06-17 01:09:53am |

നെന്മാറ (പാലക്കാട്​): ഉദ്​ഘാടനവേദിയിൽ മോഹൻലാൽ ആരാധകരുടെ ആർപ്പുവിളിയിൽ അതൃപ്​തി പ്രകടിപ്പിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്​ച പാലക്കാട്​ നെന്മാറയിൽ സ്വകാര്യാശുപത്രിയുടെ ഉദ്​ഘാടന ചടങ്ങിനിടെയാണ്​ സംഭവം. ചടങ്ങി​​െൻറ ആരംഭം മുതൽ ലാലി​​െൻറ പേര്​ പറയു​േമ്പാൾ ആരാധകർ ആർത്തുവിളിച്ചു. തുടർന്ന്,​ മുഖ്യമന്ത്രി പ്രസംഗിക്കാനായി എഴുന്നേറ്റിട്ടും ആരാധകർ നിശ്ശബ്​ദരാകാതെ വന്നതാണ്​ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്​.

ആർപ്പുവിളിക്കുന്നവർ ഒരു ചെറിയ വൃത്തത്തിനുള്ളിൽ ജീവിക്കുന്നവരാണെന്നും പ്രായത്തി​​െൻറ പ്രശ്​നമായിരിക്കാമെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു. മുഖ്യമന്ത്രി ഉദ്​ഘാടകനായ പരിപാടിയിൽ മുഖ്യാതിഥിയായി മോഹൻലാലും ഉണ്ടായിരുന്നു. ആരോഗ്യമേഖലയെക്കുറിച്ച്​ ചിലത്​ പറയണമെന്നുണ്ടായിരുന്നെന്നും ആർപ്പുവിളി തുടരുമെന്ന്​ ബോധ്യമുള്ളതിനാൽ നിർത്തുകയാണെന്നും പ്രസംഗത്തി​​െൻറ അവസാനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.