മകള്‍ മരിച്ചിട്ടില്ലെന്നും ഉറങ്ങുകയാണെന്നും വിശ്വസിച്ച് മൃതദേഹം മാസങ്ങളോളം സൂക്ഷിച്ച് മാതാപിതാക്കള്‍

മിര്‍സാപൂര്‍: മകളുടെ മാസങ്ങളോളം അഴകിയ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച റിട്ടയേര്‍ഡ് പോലീസുകാരനെയും ഭാര്യയെയും കണ്ടെത്തി. ദിലാവര്‍ സിദ്ദിഖിയെയും ഭാര്യയെയുമാണ് മൃതദേഹവുമായി വീടിനുള്ളില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്.
മാസങ്ങളോളം പഴക്കമുള്ള മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ സംശയം തോന്നി പോലീസ് വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
എന്നാല്‍ ഇതിന് മുമ്പേ തന്നെ ദുര്‍ഗന്ധം വരുന്നു എന്ന് പരാതിയുമായി പോലീസില്‍ നേരത്തെ എത്തിയിരുന്നു. അന്ന് അന്വേഷണത്തിന് വന്ന പൊലീസുകാരോട് അസ്വാഭാവികമായി ഒന്നും തന്നെ ഇല്ലെന്ന് പറഞ്ഞു. തുടര്‍ന്ന് പോലീസ് പരിശോധന നടത്താതെ മടങ്ങുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ കുട്ടി ഉറങ്ങുകയാണെന്നും ജീവനോടെയുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ക്ക് മാനസികമായി പ്രശനമുണ്ടെന്നാണ് പോലീസിന്റെ സംശയം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഇതിന് ശേഷം മാത്രമേ കുട്ടിയുടെ സ്വാഭാവിക മരണമാണോ എന്ന് പറയാന്‍ സാധിക്കുവുള്ളു എന്നും പോലീസ് പറഞ്ഞു.