Latest News

സ്വ​കാ​ര്യ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ലെ​ത്തി മോ​ശ​മാ​യി പെ​രു​മാ​റി​​! അസി. കമീഷണര്‍ പി.എസ്. സുരേഷിനെതിരെ ലൈംഗികാതിക്രമ പരാതി;

2019-06-19 01:25:19am |

പാ​ല​ക്കാ​ട്​: എ​റ​ണാ​കു​ളം സി​റ്റി പൊ​ലീ​സ്​ അ​സി. ക​മീ​ഷ​ണ​ര്‍ പി.​എ​സ്. സു​രേ​ഷി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി. പ​ട്ടാ​മ്പി സ്വ​ദേ​ശി​നി​യാ​ണ്​ ജൂ​ണ്‍ 14ന് ​ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്. 2017ല്‍ ​സു​രേ​ഷ് പ​ട്ടാ​മ്പി സി.​ഐ​യാ​യി​രി​ക്കെ​യാ​ണ്​ സം​ഭ​വ​മെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ദു​ര​നു​ഭ​വ​മു​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന്​ ഇ​വ​ർ ആ​ദ്യം പൊ​ലീ​സ് കം​പ്ലെ​യി​ൻ​റ്​ സെ​ല്ലി​ൽ പ​രാ​തി ന​ല്‍കി. ന​ട​പ​ടി​യു​ണ്ടാ​കാ​തി​രു​ന്ന​തി​നെ​തു​ട​ര്‍ന്ന് ദ​മ്പ​തി​ക​ൾ 2019 മാ​ര്‍ച്ച് ആ​റി​ന് തൃ​ത്താ​ല സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി. 

തു​ട​ര്‍ന്ന് ആ​ല​ത്തൂ​ര്‍ ഡി​വൈ.​എ​സ്പി​ക്ക് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ന​ല്‍കി​യി​രു​ന്നു. ഇ​തി​ലും തു​ട​ര്‍ന​ട​പ​ടി വൈ​കി​യ​തോ​ടെ​യാ​ണ്​ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്. ഹൈ​കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു. സി.​ഐ​യാ​യി സു​രേ​ഷ് ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്ത് സ്വ​കാ​ര്യ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ലെ​ത്തി മോ​ശ​മാ​യി പെ​രു​മാ​റി​​യെ​ന്നാ​ണ്​ പ​രാ​തി.