Latest News

നഗരസഭയുടെ എൻജിനീയർമാർ പരിശോധിച്ച് ചട്ടലംഘനം പരിഹരിക്കാനാണ് ശ്രമിച്ചത്! പ്രവാസി വ്യവസായിയുടെ ആത്മഹത്യ സംഭവത്തിൽ വിശദീകരണവുമായി ആന്തൂർ നഗരസഭ

2019-06-20 01:29:40am |

കണ്ണൂർ: ക​ൺ​വെ​ൻ​ഷ​ൻ സെന്‍ററി​ന്​​ ന​ഗ​ര​സ​ഭ ഉ​ട​മ​സ്ഥാ​വ​കാ​ശ​രേ​ഖ ​ന​ൽ​കു​ന്ന​ത്​ വൈ​കി​ച്ച​തി​ൽ ​മ​നം​നൊ​ന്ത്​ ഉ​ട​മയായ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആന്തൂർ നഗരസഭ. നഗരസഭയെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് നഗരസഭാധ്യക്ഷ പി.കെ. ശ്യാമള പറഞ്ഞു. പാ​ർ​ഥാ ബി​ൽ​ഡേ​ഴ്​​സ്​ എം.​ഡി​യും നൈ​ജീ​രി​യ​യി​ൽ പ്ര​വാ​സി​യു​മാ​യ ചി​റ​ക്ക​ൽ അ​ര​യ​മ്പേ​ത്ത് സ​ര​സ്വ​തി വി​ലാ​സം യു.​പി സ്കൂ​ളി​ന് സ​മീ​പം പാ​റ​യി​ൽ ഹൗ​സി​ൽ സാ​ജ​ൻ പാ​റ​യി​ലാ​ണ്​ (48) തൂ​ങ്ങി​മ​രി​ച്ച​ത്. 

കെട്ടിടം പണി തുടങ്ങിയപ്പോൾ തന്നെ അനധികൃത കെട്ടിടമെന്ന നിലയിൽ പരാതി ലഭിക്കുകയും തുടർന്ന് നോട്ടീസ് നൽകുകയും ചെയ്തിരുന്നതായി നഗരസഭാധ്യക്ഷ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ടൗൺ പ്ലാനർ ഉൾപ്പടെ പരിശോധിച്ച് കെട്ടിടത്തിന്‍റെ പോരായ്മകളും നിയമലംഘനങ്ങളും പരിഹരിക്കാനുള്ള നിർദേശം നൽകിയിരുന്നു. നഗരസഭയുടെ എൻജിനീയർമാർ പരിശോധിച്ച് ചട്ടലംഘനം പരിഹരിക്കാനാണ് ശ്രമിച്ചത്. അനുമതി നൽകുന്നതിൽ ഭരണസമിതിക്ക് പങ്കില്ല. മെയ് അവസാനത്തോടെയാണ് സെക്രട്ടറിയുടെ മുന്നിൽ കെട്ടിടത്തിന്‍റെ അനുമതി സംബന്ധിച്ച ഫയൽ വരുന്നത്. അത് പരിശോധിച്ചുവരുന്ന സാഹചര്യത്തിലാണ് ദാരുണമായ ഈ സംഭവമുണ്ടായത്. അനുമതി രണ്ട് മാസം മാത്രമാണ് വൈകിയതെന്നും പി.കെ. ശ്യാമള പറഞ്ഞു. 

കെട്ടിട നമ്പർ കിട്ടാത്ത സാഹചര്യത്തിൽ തന്നെ ഓഡിറ്റോറിയത്തിൽ നിരവധി വിവാഹങ്ങൾ നടന്നിട്ടുണ്ട്. അതിൽ താൻ ഉൾപ്പെടെ പങ്കെടുത്തിട്ടുമുണ്ട്. ഇത്തരം കാര്യങ്ങളിൽ നഗരസഭ കെട്ടിട ഉടമയോട് എന്തെങ്കിലും വിരോധം പുലർത്തിയിട്ടില്ലെന്നും പി.കെ. ശ്യാമള പറഞ്ഞു. 

ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ബ​ക്ക​ള​ത്ത്​ സാ​ജ​ൻ 15 കോ​ടി​യോ​ളം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച ക​ൺ​വെ​ൻ​ഷ​ൻ സ​​െൻറ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന്​ ല​ഭി​ച്ചി​രു​ന്നി​ല്ല. നാ​ലു മാ​സ​മാ​യി നി​ര​ന്ത​രം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​ട്ടും ല​ഭി​ക്കാ​ത്ത​തി​നാ​ൽ സാ​ജ​ൻ മ​നഃ​പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന്​ ​ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. കഴിഞ്ഞ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ കൊ​റ്റാ​ളി​യി​ലെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ്​ തൂങ്ങി മരിച്ച നിലയിൽ സാജനെ ക​ണ്ടെ​ത്തി​യ​ത്. 

സാ​ജ​ൻ മു​ഴു​വ​ൻ സ​മ്പാ​ദ്യ​വും മു​ട​ക്കി​യാ​ണ്​ സ്വ​പ്​​ന​പ​ദ്ധ​തി​യാ​യ ​ക​ൺ​വെ​ൻ​ഷ​ൻ സെന്‍റ​ർ നി​ർ​മി​ച്ച​ത്. നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത ആ​രോ​പി​ച്ച്​ ഏ​താ​നും മാ​സം മു​മ്പ്​ ന​ഗ​ര​സ​ഭ ​നോ​ട്ടീ​സ്​ ന​ൽ​കി. തു​ട​ർ​ന്ന്​ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ കാ​ര്യ​മാ​യ അ​പാ​ക​ത ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ന്നാ​ൽ, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ഒ​ക്കു​പെ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ഗ​ര​സ​ഭ ന​ൽ​കി​യി​ല്ല. ന​ഗ​ര​സ​ഭ​ക്ക്​ ന​ൽ​കി​യ പ്ലാ​ൻ പ്ര​കാ​ര​മ​ല്ല നി​ർ​മാ​ണം എ​ന്ന്​ പ​റ​ഞ്ഞാ​ണ്​ ഇ​വ നി​ഷേ​ധി​ച്ച​തെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.