Latest News

വെ​ള്ളി​യാ​ഴ്ച പ​വ​ന്​ 320 രൂ​പ വര്‍ധിച്ചു, സ്വർണം കുതിക്കുന്നു; പ​വ​ന്​ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 25,440 രൂ​പ​

2019-06-22 02:08:53am |

സം​സ്ഥാ​ന​ത്ത്​ സ്വ​ർ​ണ​വി​ല റെ​ക്കോ​ഡു​ക​ൾ ഭേ​ദി​ച്ച്​ കു​തി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച പ​വ​ന്​ 320 രൂ​പ വ​ർ​ധി​ച്ച്​ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 25,440ൽ ​എ​ത്തി. ഗ്രാ​മി​ന്​ രാ​വി​ലെ 3180 രൂ​പ​യാ​യി​രു​ന്നു. ഉ​ച്ച​ക്കു​ശേ​ഷം 3150 ആ​യി കു​റ​ഞ്ഞു. പ​വ​ന്​ 25,200 രൂ​പ.  

ഫെ​ബ്രു​​വ​രി 20ലെ 25,160 ​ആ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല. ഒ​രു​മാ​സ​ത്തി​നി​ടെ വ​ർ​ധി​ച്ച​ത്​ 1760 രൂ​പ. ഈ ​മാ​സം ആ​രം​ഭി​ച്ച​ശേ​ഷം മാ​ത്രം 1280 രൂ​പ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി. വ്യാ​ഴാ​ഴ്​​ച 560 രൂ​പ കൂ​ടി 25,120ൽ ​എ​ത്തി. ബു​​ധ​നാ​ഴ്ച 24,560 ആ​യി​രു​ന്നു നി​ര​ക്ക്. ജൂ​ൺ മൂ​ന്നി​ലെ 24,080 ആ​ണ്​ ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്​്. ജൂ​ൺ ഒ​ന്നി​ന്​ 24,160 ആ​യി​രു​ന്നു വി​ല. 2019ലെ ​ആ​ദ്യ ദി​നം 23,440 രൂ​പ​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം പ​വ​ന്​ 2000 രൂ​പ​യാ​ണ്​ കൂ​ടി​യ​ത്. മേ​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന​വി​ല 24,200 രൂ​പ​യും കു​റ​ഞ്ഞ​ത്​ 23,480 രൂ​പ​യു​മാ​യി​രു​ന്നു. മാ​ർ​ച്ചി​ൽ ഉ​യ​ർ​ന്ന വി​ല​ 24,520ഉം ​കു​റ​ഞ്ഞ വി​ല 23,600 രൂ​പ​യും ആ​യി​രു​ന്നു. 

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ലെ വി​ല​വ​ർ​ധ​ന​യാ​ണ്​ കേ​ര​ള​ത്തി​ലും ​​പ്ര​തി​ഫ​ലി​ച്ച​ത്. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഔ​ൺ​സി​ന്​ 1413 ഡോ​ള​ർ വ​രെ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് കു​റ​ഞ്ഞ്​​ 1394ൽ ​എ​ത്തി. യു.​എ​സ് ഫെ​ഡ​റ​ൽ റി​സ​ര്‍വ് പ​ലി​ശ നി​ര​ക്കു​ക​ളി​ൽ മാ​റ്റം​വ​രു​ത്തു​മെ​ന്ന സൂ​ച​ന​യും അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലെ പ്ര​ശ്​​ന​വും വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി. 

റ​ഷ്യ​യും ചൈ​ന​യും കൂ​ടു​ത​ൽ സ്വ​ർ​ണം നി​ക്ഷേ​പി​ക്കു​മെ​ന്ന സൂ​ച​ന​ക​ളും ​രൂ​പ​യു​​ടെ മൂ​ല്യം കു​റ​ഞ്ഞ​തും നി​ക്ഷേ​പ​ക​ർ കൂ​ട്ട​ത്തോ​ടെ സ്വ​ർ​ണ​ത്തി​ലേ​ക്ക്​ തി​രി​ഞ്ഞ​തും വി​ല ഉ​യ​രാ​നി​ട​യാ​ക്കി​യെ​ന്ന്​ ഒാ​ൾ കേ​ര​ള ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ സി​ൽ​വ​ർ മ​ർ​ച്ച​ൻ​റ്സ്​​ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ​െക. ​സു​രേ​​ന്ദ്ര​ൻ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. വി​ല തു​ട​ർ​ച്ച​യാ​യി ഉ​യ​രു​ന്ന​തി​നാ​ൽ വി​ൽ​പ​ന കു​റ​ഞ്ഞി​ട്ടു​ണ്ട്. വി​വാ​ഹ ആ​വ​ശ്യ​ത്തി​നും മ​റ്റും മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്​​ത​വ​രാ​ണ്​ നി​ല​വി​ൽ സ്വ​ർ​ണം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. ​​അ​തേ​സ​മ​യം, പ​ഴ​യ സ്വ​ർ​ണം വി​ൽ​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.