Latest News

‘ടി​ക്ക് ടോ​ക്ക്’ അ​ഭ്യാ​സ പ്ര​ക​ട​നം; പ​രി​ക്കേ​റ്റ യു​വാ​വ്​ മ​രി​ച്ചു! സ്ലോ ​മോ​ഷ​ൻ വി​ഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ വീ​ണ്​ ന​ട്ടെ​ല്ലി​നും ക​ഴു​ത്തി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ്

2019-06-25 01:26:14am |

ബം​ഗ​ളൂ​രു: ടി​ക്ക് ടോ​ക്ക് വി​ഡി​യോ​ക്കാ​യി പി​റ​കോ​ട്ട് ചാ​ടി​യു​ള്ള അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​നി​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തു​മ​കു​രു  ചി​ക്ക​നാ​യ​ക​ന​ഹ​ള്ളി  സ്വ​ദേ​ശി​യും രാ​മു മെ​ല​ഡീ​സ് എ​ന്ന ട്രൂ​പ്പി​െൻറ ന​ർ​ത്ത​ക​നും ഗാ​യ​ക​നു​മാ​യ കു​മാ​ർ (22) ആ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രാ​ളു​ടെ കൈ​യി​ൽ ച​വി​ട്ടി പി​ന്നി​ലേ​ക്ക് മ​റി​യു​ന്ന സ്ലോ ​മോ​ഷ​ൻ വി​ഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ വീ​ണ്​ ന​ട്ടെ​ല്ലി​നും ക​ഴു​ത്തി​നും സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ജൂ​ൺ 15നാ​ണ്​ അ​പ​ക​ടം. കു​മാ​റി​ന് സ്മാ​ർ​ട്ട്ഫോ​ണോ ടി​ക്ക് ടോ​ക്ക് അ​ക്കൗ​ണ്ടോ ഇ​ല്ലെ​ന്നും ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​നും കു​മാ​റി​െൻറ ക​ഴി​വ് ലോ​ക​ത്തെ അ​റി​യി​ക്കാ​നും വേ​ണ്ടി​യാ​ണ് വി​ഡി​യോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. കൂ​ട്ടു​കാ​രു​ടെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. 

അ​പ​ക​ട​ത്തി​ൽ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ത​ള​ർ​ന്നു​പോ​യ കു​മാ​ർ ബം​ഗ​ളൂ​രു​വി​ലെ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. കു​മാ​റി​ന് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന വി​ഡി​യോ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളാ​യ ന​ര​സിം​ഹ​മൂ​ർ​ത്തി​യു​ടെ​യും രാ​മ​ക്ക​യു​ടെ​യും മ​ക​നാ​ണ്.