Latest News

ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവെച്ചിട്ട് എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് അജയ്പാല്‍ ശര്‍മ ഐപിഎസ്; പിഞ്ച് കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കുള്ള ശിക്ഷ ഇതാകണമെന്ന് സോഷ്യല്‍ മീഡിയ

2019-06-25 01:56:48am |

യുപി: രാജ്യത്ത് ആകമാനം ആദരവോടെ അഭിനന്ദനമേറ്റുവാങ്ങുന്നത് ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഉത്തര്‍പ്രദേശ് രാംപൂര്‍ എസ്പി അജയ്പാല്‍ ശര്‍മയാണ് ഇപ്പോള്‍ രാജ്യത്തിന്റെ താരമായിരിക്കുന്നത്. ആറ് വയസ്സുള്ള പെണ്‍കുഞ്ഞിനെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ച് പിടികൂടിയിരിക്കുകയാണ് അദ്ദേഹം.

പെണ്‍കുട്ടിയുടെ പ്രദേശത്ത് തന്നെയുള്ള നാസിലാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പ്രതിയെ പിടികൂടാന്‍ എത്തിയപ്പോള്‍ ഇയാള്‍ പോലീസിനെ ആക്രമിച്ച് കടന്നുകളയാന്‍ ശ്രമിച്ചു. ഇതോടെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ അജയ്പാല്‍ വെടിവെച്ച് വീഴ്ത്തി. പ്രതിയുടെ ഇരുകാലുകളിലും അജയ്പാല്‍ തുടരെ വെടിവെച്ചു. പ്രതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ മാസമാണ് ആറ് വയസുകാരിയെ കാണാതാകുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കവെ കഴിഞ്ഞ ദിവസം മുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി നാസിലാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോഴാണ് പ്രതി അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതോടെ പ്രതിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.