Latest News

വാഹനാപകടങ്ങളില്‍ ദിനംപ്രതി മരിക്കുന്നത് 11 പേര്‍! മാ​ര്‍ച്ച് 31 വ​രെ സം​സ്ഥാ​ന​ത്ത് 1.33 കോ​ടി വാ​ഹ​ന​ങ്ങ​ള്‍

2019-06-28 01:21:26am |

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​മി​ത​വേ​ഗം മൂ​ല​മു​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ ദി​നം​പ്ര​തി 11 പേ​ര്‍ മ​രി​ക്കു​ന്ന​താ​യി ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍ഷ​ത്തി​നി​ടെ അ​മി​ത​വേ​ഗ​ത്തി​​െൻറ പേ​രി​ല്‍ 2192 ലൈ​സ​ന്‍സ് റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ല​യ​ള​വി​ല്‍ 12,392 പേ​രാ​ണ് കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളി​ല്‍ മ​രി​ച്ച​ത്.

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് കേ​ര​ള​ത്തി​ല്‍ ഓ​ടു​ന്ന 1,26,188 വാ​ഹ​ന​ങ്ങ​ള്‍ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. 6,14,681 സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​യി മോ​ട്ടോ​ര്‍വാ​ഹ​ന​വ​കു​പ്പി​​െൻറ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ ഓ​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. 

ഈ ​വ​ര്‍ഷം മാ​ര്‍ച്ച് 31 വ​രെ സം​സ്ഥാ​ന​ത്ത് 1.33 കോ​ടി വാ​ഹ​ന​ങ്ങ​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ല്‍ ട്രാ​ൻ​സ്​​പോ​ര്‍ട്ട് വാ​ഹ​ന​ങ്ങ​ള്‍ 16.44 ല​ക്ഷ​വും നോ​ണ്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് വാ​ഹ​ന​ങ്ങ​ള്‍ 1.16 കോ​ടി​യു​മാ​ണ്. 143 ഓ​ട്ടോ​മാ​റ്റി​ക് സ്പീ​ഡ് എ​ന്‍ഫോ​ഴ്‌​സ്‌​മ​െൻറ്​ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 2011 മു​ത​ല്‍ 2018 വ​രെ കാ​ല​യ​ള​വി​ലാ​ണ് ഇ​ത് സ്ഥാ​പി​ച്ച​ത്.

20.26 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​വ സ്ഥാ​പി​ച്ച​ത്. ഇ​തി​​െൻറ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കാ​യി 34.02 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു. ഇ​തി​ല്‍ 22 കാ​മ​റ​ക​ള്‍ പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​ണ്. കെ​ല്‍ട്രോ​ണി​നാ​ണ് ഇ​തി​​െൻറ പ്ര​വ​ര്‍ത്ത​ന​ചു​മ​ത​ല. കെ.​ജെ. മാ​ക്‌​സി, സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.