Latest News

ലേശം ഉളുപ്പ്! കേ​ര​ള‌ വി​ക​സ​ന​ത്തി​ന‌് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി; ലോക കേരളസ​ഭ​യി​ല്‍നി​ന്ന് പ്രതിപക്ഷ എം.എൽ.എമാരും രാജി നൽകി

2019-06-28 01:26:21am |

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള‌ വി​ക​സ​ന​ത്തി​ന‌് പ്ര​വാ​സി നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വ്യ​വ​സാ​യ വ​കു​പ്പു​മാ​യി ചേ​ർ​ന്ന‌് പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന‌് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ൻ.​ആ​ർ.​ഐ ഇ​ൻ​െ​വ​സ‌്റ്റേ​ഴ‌്സ‌് ക​മ്പ​നി, എ​ൻ.​ആ​ർ.​ഐ കോ​ഓ​പ​റേ​റ്റി​വ‌് സൊ​സൈ​റ്റി, വ​നി​ത എ​ൻ.​ആ​ർ.​ഐ സെ​ൽ എ​ന്നി​വ​യും ഉ​ട​ൻ ആ​രം​ഭി​ക്കും. ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ച്ച‌് പ്ര​വാ​സി നി​ക്ഷേ​പം ആ​ക​ർ​ഷി​ക്ക​ലാ​ണ‌് സ​ർ​ക്കാ​ർ ന​യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​ക്കു​ള്ള മ​റു​പ​ടി​യി​ൽ പ​റ​ഞ്ഞു. 

വി​ദേ​ശ​ത്തു​നി​ന്ന‌് മ​ട​ങ്ങി വ​രു​ന്ന​വ​ർ​ക്കു​ള്ള വാ​യ‌്പ പ​ദ്ധ​തി​യാ​യ എ​ൻ.​ഡി.​പി.​ആ​ർ.​ഇ പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ ബാ​ങ്കു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തും. വി​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ഞ്ച​ന​ക്കെ​തി​രെ തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്കാ​യി ന​ട​ത്തു​ന്ന ഓ​റി​യ​േ​ൻ​റ​ഷ​ൻ പ​ദ്ധ​തി കൂ​ടു​ത​ൽ വി​പു​ല​മാ​ക്കും. വി​മാ​ന യാ​ത്രാ​ക്കൂ​ലി വ​ർ​ധ​ന​ക്കെ​തി​രെ നി​ര​വ​ധി ത​വ​ണ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ചി​ട്ടും അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ലോ​ക കേ​ര​ള സ​ഭ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​ത്തെ​ണ്ണം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട‌്. എ​ൽ.​ഡി.‌​എ​ഫ‌് സ​ർ​ക്കാ​ർ വ​ന്ന​ശേ​ഷം പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി കൂ​ടു​ത​ൽ തു​ക ചെ​ല​വ​ഴി​​െ​ച്ച​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 

വനിത തടവുകാരുടെ ജയിൽചാട്ടം പ്രത്യേക ടീം അന്വേഷിക്കും –മുഖ്യമന്ത്രി 
തി​രു​വ​ന​ന്ത​പു​രം: അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​ത ജ​യി​ലി​ൽ​നി​ന്ന്​ ര​ണ്ട്​ വി​ചാ​ര​ണ ത​ട​വു​കാ​ർ ര​ക്ഷ​​പ്പെ​ട്ടത്​ ​അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ സ​ബ്​​മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ജ​യി​ൽ ചാ​ട്ട​ത്തി​ന്​ ജ​യി​ലി​ന്​ അ​ക​ത്തു​നി​ന്നോ പു​റ​ത്തു​നി​ന്നോ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കും. ജ​യി​ല്‍ ഡി.​ഐ.​ജി അ​ന്വേ​ഷി​ക്കും. 

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട്​ ജ​യി​ലി​ൽ ക​​ഴി​യു​ന്ന കൊ​ടി സു​നി കൊ​ടു​വ​ള്ളി​യി​െ​ല ജ​ന​പ്ര​തി​നി​ധി​യെ ഫോ​ണി​ൽ വി​ളി​ച്ച്​  ഭീ​ഷ​ണി​പ്പെ​ടു​ത്തി​​യ സം​ഭ​വ​ത്തി​ൽ പ​രാ​തി ല​ഭി​ച്ചാ​ല്‍ ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍കി. സ്​​പെ​ഷ​ൽ റൂ​ൾ ഭേ​ദ​ഗ​തി ചെ​യ്​​ത്​ ഡ​യ​റ്റു​ക​ളി​ലെ ​െല​ക്​​ച​റ​ർ ഒ​ഴി​വു​ക​ളി​ൽ സ​ഥി​ര​നി​യ​മ​നം ന​ട​ത്തു​മെ​ന്ന്​ എ.​എ​ൻ. ഷം​സീ​റി​​െൻറ സ​ബ്​​മി​ഷ​ന്​ മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ്​ മ​റു​പ​ടി ന​ൽ​കി.പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ച​വ​ർ​ക്ക്​ ധ​ന​സ​ഹാ​യ​ത്തി​ന്​ അ​പേ​ക്ഷി​ക്കാ​നു​ള്ള കാ​ലാ​വ​ധി ജൂ​ൺ 30 വ​രെ നീ​ട്ടി​യി​ട്ടു​ണ്ടെ​ന്നും ഇ​നി ദീ​ർ​ഘി​പ്പി​ക്കി​െ​ല്ല​ന്നും അ​ൻ​വ​ർ സാ​ദ​ത്തി​നെ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​റി​യി​ച്ചു.

ലോക കേരളസഭ: പ്രതിപക്ഷ എം.എൽ.എമാരും രാജി നൽകി​; പിന്മാറണമെന്ന്​ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​ന്തൂ​രി​ൽ  പ്ര​വാ​സി സം​രം​ഭ​ക​ന്‍ സാ​ജ​ന്‍ പാ​റ​യി​ല്‍ ആ​ത്മ​ഹ​ത്യ​ചെ​യ്​​ത സം​ഭ​വ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക കേ​ര​ള​സ​ഭ​യി​ല്‍നി​ന്ന് യു.​ഡി.​എ​ഫ് എം.​എ​ൽ.​എ​മാ​രും രാ​ജി​െ​വ​ച്ചു. യു.​ഡി.​എ​ഫി​​െൻറ 41 എം.​എ​ല്‍.​എ​മാ​രും ഒ​പ്പി​ട്ട രാ​ജി​ക്ക​ത്ത് വ്യാ​ഴാ​ഴ്​​ച മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. പ്ര​തി​പ​ക്ഷ​നേ​താ​വ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വൈ​സ് ചെ​യ​ര്‍മാ​ന്‍ സ്ഥാ​നം നേ​ര​ത്തേ രാ​ജി​െ​വ​ച്ചി​രു​ന്നു.

 പ്ര​വാ​സി​ക​ളോ​ടു​ള്ള നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​​െൻറ ര​ക്ത​സാ​ക്ഷി​യാ​ണ് സാ​ജ​​നെ​ന്ന്​ എം.​എ​ല്‍.​എ​മാ​ര്‍ സം​യു​ക്ത​മാ​യി ന​ല്‍കി​യ രാ​ജി​ക്ക​ത്തി​ല്‍ പ​റ​യു​ന്നു. ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ട്ട​ത് ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്സ​​െൻറ ധാ​ർ​ഷ്​​ട്യ​വും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​മാ​ണ്. ചെ​യ​ർ​പേ​ഴ്​​സ​ണെ​തി​രെ കേ​സെ​ടു​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ മാ​ത്രം കേ​സ് ഒ​തു​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ വ്യ​വ​സാ​യ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് ‘ആ​ന്തൂ​ര്‍ സം​ഭ​വം’ ന​ല്‍കു​ന്ന തെ​റ്റാ​യ സ​ന്ദേ​ശം തി​രു​ത്താ​ന്‍ സ​ര്‍ക്കാ​ര്‍ ശ്ര​മി​ച്ചി​ല്ല. പ്ര​വാ​സി​ക​ള്‍ക്ക് നാ​ട്ടി​ല്‍ സം​രം​ഭം തു​ട​ങ്ങാ​ന്‍ സം​ര​ക്ഷ​ണം ല​ഭി​ക്കാ​ത്ത ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം ലോ​ക കേ​ര​ള​സ​ഭ​യെ അ​ർ​ഥ​ര​ഹി​ത​മാ​ക്കു​ന്നു​വെ​ന്നും രാ​ജി​ക്ക​ത്തി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ലോ​ക കേ​ര​ള​സ​ഭ​യി​ൽ​നി​ന്ന് പി​ന്മാ​റാ​നു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വി​​െൻറ​യും പ്ര​തി​പ​ക്ഷ എം.​എ​ല്‍.​എ​മാ​രു​ടെ​യും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ഭ്യ​ർ​ഥി​ച്ചു. ക​ക്ഷി​രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യ​ത്തി​​െൻറ പേ​രി​ല്‍ ഇ​ത്ത​രം സ​മി​തി​ക​ളി​ല്‍നി​ന്ന് രാ​ജി​വെ​ക്കു​ന്ന​ത് കേ​ര​ള​ത്തെ​ക്കു​റി​ച്ച് തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍കും. അ​ത്​ വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍നി​ന്ന്​ ക​ക്ഷി​രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ളു​ടെ പേ​രി​ല്‍ പി​ന്തി​രി​ഞ്ഞു​നി​ല്‍ക്കു​ന്ന​വ​രെ​ന്ന് ഭാ​വി​കേ​ര​ളം കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്ക് ന​യി​ക്കും. പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ തീ​രു​മാ​ന​ത്തി​ല്‍നി​ന്ന് പി​ന്മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ത​നി​ക്കെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​കു​റി​പ്പി​ൽ പ​റ​ഞ്ഞു. 

പ്ര​വാ​സി നി​ക്ഷേ​പ​സാ​ധ്യ​ത​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ​ര്‍ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കു​​േ​മ്പാ​ഴാ​ണ്​ ആ​ന്തൂ​ര്‍ സം​ഭ​വ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​പ്പോ​ള്‍ത​ന്നെ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ൻ​ഡ്​​ ചെ​യ്യു​ക​യും പു​തി​യ ച​ട്ട​ങ്ങ​ള്‍ നി​ര്‍മി​ക്കു​ന്ന​തി​ന് ത​യാ​റെ​ടു​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്. ലൈ​സ​ന്‍സ് ന​ല്‍കു​ന്ന​കാ​ര്യ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു​മാ​ത്ര​മേ അ​ധി​കാ​ര​മു​ള്ളു​വെ​ങ്കി​ലും ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ് എ​തി​രാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന വി​ചി​ത്ര​വാ​ദ​മാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​ത്ത​രം സ​മീ​പ​നം എ​ല്ലാ​യി​ട​ങ്ങ​ളി​ലും സ്വീ​ക​രി​ച്ചാ​ല്‍ ഭ​ര​ണ​പ​ക്ഷ​ത്തും പ്ര​തി​പ​ക്ഷ​ത്തു​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്തെ​ല്ലാം കാ​ര്യ​ത്തി​ല്‍ കു​റ്റ​വാ​ളി​യാ​കേ​ണ്ടി​വ​രും എ​ന്ന കാ​ര്യ​വും ആ​ലോ​ചി​ക്ക​ണം. ആ​ന്തൂ​ര്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ രാ​ജി​വെ​ക്ക​ണ​മെ​ന്ന രാ​ഷ്​​ട്രീ​യ മു​ദ്രാ​വാ​ക്യം  വ​സ്തു​ത​ക​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ങ്കി​ലും പ്ര​തി​പ​ക്ഷ​ത്തി​ന്​ മു​ന്നോ​ട്ടു​വെ​ക്കാം. അ​ത്ത​രം രാ​ഷ്​​ട്രീ​യ​താ​ൽ​പ​ര്യ​ങ്ങ​ള്‍ വി​ക​സ​ന​പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​ക്കു​ഴ​യ്ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.


ഇ-ഒാഫിസിനെ തള്ളി സ്വകാര്യ സോഫ്​റ്റ്​വെയർ: ന്യായീകരിച്ച്​ മുഖ്യമന്ത്രി
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഇ-​ഓ​ഫി​സ് സോ​ഫ്​​റ്റ്​​വെ​യ​ർ മാ​റ്റി സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ സോ​ഫ്​​റ്റ്​​വെ​യ​ർ ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ൻ.​െ​എ.​സി വി​ക​സി​പ്പി​ച്ച ഇ -​ഒാ​ഫി​സി​ന്​ ഒ​േ​ട്ട​റെ പോ​രാ​യ്​​മ​ക​ൾ ഉ​ണ്ടെ​ന്ന്​ ചീ​ഫ്‌ സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ഇ-​ഗ​വേ​ണ​ൻ​സ്​ അ​പെ​ക്‌​സ് ക​മ്മി​റ്റി ക​ണ്ടെ​ത്തി​യി​രു​ന്നു. 

ഇ​തു​പ്ര​കാ​രം ഇ-​ഒാ​ഫി​സ്​ ​വേ​ർ​ഷ​ൻ 2.0 ത​യാ​റാ​ക്കി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ എ​ൻ.​െ​എ.​സി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​നോ പു​തി​യ പ​തി​പ്പ്​ ത​യാ​റാ​ക്കാ​നോ എ​ൻ.​െ​എ.​സി​ക്ക്​ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന്, ധ​ന​കാ​ര്യ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ യോ​ഗ​ത്തി​ലാ​ണ്​ മു​ഴു​വ​ൻ വ​കു​പ്പു​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള ഫ​യ​ൽ പ്രോ​സ​സി​ങ്​ സോ​ഫ്​​റ്റ്​​വെ​യ​ർ പൊ​തു​വി​പ​ണി​യി​ൽ​നി​ന്ന്​ വാ​ങ്ങാ​ൻ ശി​പാ​ർ​ശ ചെ​യ്​​ത​ത്​. ഇ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. സെ​ക്ര​േ​ട്ട​റി​യ​റ്റി​ലെ നെ​റ്റ്​​വ​ർ​ക്കി​ങ്​ പ്ര​ശ്​​ന​മാ​ണ്​ ഇ-​ഒാ​ഫി​സ്​ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ത​ട​സ്സ​മെ​ന്ന്​ എ​ൻ.​െ​എ.​സി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.  ഇ​തു​കാ​ര​ണം ഫ​യ​ൽ നീ​ക്ക​ത്തി​ന്​ ഏ​റെ സ​മ​യ​മെ​ടു​ക്കു​ന്ന​ത്​ ഭ​ര​ണ​സ്​​തം​ഭ​ന​ത്തി​ന്​ ത​ന്നെ വ​ഴി​വെ​ക്കു​ന്നു. ഐ.​ടി മി​ഷ​ന്‍, കെ​ല്‍ട്രോ​ണ്‍, സ്‌​റ്റേ​റ്റ് ഡാ​റ്റ സ​െൻറ​ര്‍ തു​ട​ങ്ങി​യ സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​െ​ള​ല്ലാം ഇ -​ഓ​ഫി​സി​​െൻറ പ്ര​ക​ട​നം മോ​ശ​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

എ​ന്നാ​ൽ വേ​ഗ​മേ​റി​യ ഫ​യ​ൽ പ്രോ​സ​സി​ങ്ങി​നു​ വേ​ണ്ടി സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ ഒ​പ്​​റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ സ്​​ഥാ​പി​ക്കാ​ത്ത​താ​ണ് പ്ര​ശ്​​ന​മെ​ന്നും സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ സോ​ഫ്​​റ്റ്​​വെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തോ​ടെ സം​സ്​​ഥാ​ന​ത്തി​​െൻറ മൊ​ത്തം വി​വ​ര​ങ്ങ​ളാ​ണ്​ പ​ങ്കു​വെ​ക്ക​െ​പ്പ​ടു​ന്ന​െ​ത​ന്നും ​കെ.​സി. ജോ​സ​ഫ്, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍, വി.​ഡി. സ​തീ​ശ​ന്‍, സ​ണ്ണി​ജോ​സ​ഫ്, ഷാ​ഫി​പ​റ​മ്പി​ല്‍, മ​ഞ്ഞ​ളാം​കു​ഴി അ​ലി, പി.​സി. ജോ​ര്‍ജ് എ​ന്നി​വ​ർ പ​റ​ഞ്ഞു.