Latest News

പണം രാജ്​കുമാർ കൊണ്ടു പോയിരുന്നത്​ രഹസ്യ കേ​ന്ദ്രത്തിലേക്ക്​! പൊ​ലീ​സ്​ പ​ണം ആ​വ​ശ്യ​പ്പെ​​ട്ടെ​ന്ന്​ ​മൊ​ഴി

2019-07-02 02:10:07am |

തൊ​ടു​പു​ഴ: ചി​ട്ടി​ത​ട്ടി​പ്പി​​​െൻറ പ​ണം കൊ​ല്ല​പ്പെ​ട്ട രാ​aജ്‌​കു​മാ​ർ കൈ​മാ​റി​യി​രു​ന്ന​ത്​ കു​മ​ളി​യി​ലെ ഏ​തോ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ വെ​ച്ചാ​യി​രു​ന്നു​വെ​ന്ന്​ ചി​ട്ടി​ക്ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​രി​യാ​യി​ര​ു​ന്ന സു​മ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ദി​വ​സ​വും പി​രി​ച്ചെ​ടു​ക്കു​ന്ന പ​ണം പു​തി​യ ഇ​ന്നോ​വ കാ​റി​ലാ​യി​രു​ന്നു ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്.

കൂ​ട്ടു​പ്ര​തി​യാ​യ മ​ഞ്ജു​വി​​​െൻറ ഭ​ർ​ത്താ​വ്​ അ​ജി​മോ​ൻ ആ​യി​രു​ന്നു രാ​ജ്കു​മാ​റി​​​െൻറ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. പ​ണം കു​മ​ളി​യി​ൽ സ്വീ​ക​രി​ച്ച​താ​രാ​ണെ​ന്ന് അ​റി​യി​​​​ല്ലെ​ന്നും  സു​മ പ​റ​യു​ന്നു. ക​സ്​​റ്റ​ഡി മ​ര​ണ​വു​മാ​യി ഈ ​ഇ​ട​പാ​ടി​ന് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ്​​ ക്രൈം​ബ്രാ‍ഞ്ചി​ന്​ ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന.

കു​മാ​ർ 25 ദി​വ​സ​ത്തി​നി​ടെ സ​ഞ്ച​രി​ച്ച​ത് 7300 കി​ലോ​മീ​റ്റ​റെ​ന്നും ക്രൈം​ബ്രാ​ഞ്ചി​ന്​ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഒ​രു ദി​വ​സം ശ​രാ​ശ​രി 300 കി​ലോ​മീ​റ്റ​റി​ലേ​റെ​യാ​ണ് കു​മാ​ർ സ​ഞ്ച​രി​ച്ച​ത്. ജി​ല്ല​ക്ക്​ പു​റ​ത്തേ​ക്കാ​യി​രി​ക്കാം യാ​ത്ര​യെ​ന്നാ​ണ്​ നി​ഗ​മ​നം.

പൊ​ലീ​സ്​ പ​ണം ആ​വ​ശ്യ​പ്പെ​​ട്ടെ​ന്ന്​ ​മൊ​ഴി
തൊ​ടു​പു​ഴ: ആ​വ​ശ്യ​പ്പെ​ട്ട കൈ​ക്കൂ​ലി കൊ​ടു​ക്കാ​ത്ത​തി​ലെ വൈ​രാ​ഗ്യ​ത്തി​ലാ​ണ്​ രാ​ജ്​​കു​മാ​റി​നെ പൊ​ലീ​സ്​ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി​യ​തെ​ന്ന്​ ​ മൊ​ഴി. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​ന്ന പേ​രി​ൽ നെ​ടു​ങ്ക​ണ്ടം സ്​​റ്റേ​ഷ​നി​ലെ ര​ണ്ട്​ പൊ​ലീ​സു​കാ​ർ തു​ക ആ​വ​ശ്യ​പ്പെ​​ട്ടെ​ന്നാ​ണ്​ പ​രാ​തി. 20 ല​ക്ഷം ആ​വ​ശ്യ​പ്പെ​​ട്ടെ​ന്ന്​ രാ​ജ്​​കു​മാ​റി​​െൻറ സു​ഹൃ​ത്തും സ്​​ഥാ​പ​ന​ത്തി​ലെ നി​ക്ഷേ​പ​ക​നു​മാ​യ വ്യ​ക്തി​യാ​ണ്​​ മൊ​ഴി ന​ൽ​കി​യ​ത്. വീ​ട്ടി​ൽ പ​ണ​മു​ണ്ടോ എ​ന്ന​റി​യാ​ൻ അ​ർ​ധ​രാ​ത്രി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യെ​ന്നും ഭാ​ര്യ​യു​ടെ​യും അ​മ്മ​യു​ടെ​യും മു​ന്നി​ലി​ട്ടും മ​ർ​ദി​െ​ച്ച​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു.