Latest News

നെടുങ്കണ്ടം സ്​റ്റേഷനിൽ മറ്റൊരു യുവാവിനും ‘മൂന്നാംമുറ’! കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍ന്ന് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ത​​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി ഹ​ക്കീം

2019-07-03 03:01:38am |

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ മ​റ്റൊ​രു യു​വാ​വും ക്രു​ര​മാ​യ ക​സ്​​റ്റ​ഡി മ​ര്‍ദ​നം നേ​രി​ട്ട​താ​യി  വെ​ളി​പ്പെ​ടു​ത്ത​ല്‍. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍ന്ന് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ത​​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി മു​ണ്ടി​യെ​രു​മ സ്വ​ദേ​ശി ഹ​ക്കീം (31) പ​റ​ഞ്ഞു. മ​ർ​ദ്ദ​ന​ത്തി​​െൻറ കാ​ഠി​ന്യ​ത്തി​ൽ പി​ടി​ച്ചു നി​ന്ന ജ​യി​ലി​​െൻറ ഗ്രി​ൽ വ​ള​ഞ്ഞു പോ​യി. വ​ള​ഞ്ഞ ഗ്രി​ല്‍ നി​വ​ര്‍ത്തി ത​ന്നി​ല്ലെ​ങ്കി​ല്‍ മ​ക​നെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പ് ചു​മ​ത്തി വേ​റെ കേ​സെ​ടു​ക്കു​മെ​ന്ന്​ വി​ളി​ച്ചു​വ​രു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍ന്ന്  തി​ങ്ക​ളാ​ഴ്ച ന​ന്നാ​ക്കി​ക്കൊ​ടു​ത്ത​താ​യി ഹ​ക്കീ​മി​​െൻറ മാ​താ​വ്​ സു​ൽ​ഫ​ത്ത്​ പ​റ​ഞ്ഞു. ഉ​മ്മ​യു​ടെ മു​ന്നി​ലി​ട്ടും പൊ​ലീ​സ് മ​ര്‍ദി​ച്ചു.  

ക​ഴി​ഞ്ഞ 14ന്​ ​തന്നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ദി​വ​സം സ്‌​റ്റേ​ഷ​നി​ലെ തൊ​ട്ട​ടു​ത്ത മു​റി​യി​ല്‍നി​ന്ന്​ വ​ലി​യ നി​ല​വി​ളി കേ​ട്ട​താ​യി ഹ​ക്കീം പ​റ​ഞ്ഞു. പി​ന്നീ​ടാ​ണ്​ അ​പ്പു​റ​ത്തെ സെ​ല്ലി​ലു​ണ്ടാ​യി​രു​ന്ന​ത്​ രാ​ജ്​​കു​മാ​റാ​ണെ​ന്ന്​ അ​റി​ഞ്ഞ​ത്. 
രാ​ജ്കു​മാ​റി​നെ മ​ര്‍ദി​ച്ച പൊ​ലീ​സു​കാ​ര്‍ ത​ന്നെ​യാ​ണ് ത​ന്നെ​യും മ​ര്‍ദി​ച്ച​ത്. 16 ദി​വ​സം റി​മാ​ന്‍ഡി​ല്‍ ക​ഴി​ഞ്ഞാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് ക്ഷ​ത​മേ​റ്റെ​ന്നും മൂ​ത്ര​ത​ട​സ്സ​മു​ള്ള​താ​യും ഹ​ക്കീം പ​റ​യു​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യെകാണാനുള്ള  ഒ​രു​ക്ക​ത്തി​ലാ​ണ്​ ഹ​ക്കീം.